CricketCricket LeaguesIndian Premier LeagueSportsTransfer News

ചെന്നൈയും രാജസ്ഥാനും വേണ്ട, പകരം മറ്റൊരു ടീം തിരഞ്ഞടുത്ത് ഹാർദിക് പാണ്ട്യ: ട്രേഡ് നീക്കം സജീവമാകുന്നു

ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പ്രകാരം സിഎസ്‌കെ, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളിലേക്ക് പോകാനുള്ള ട്രേഡ് നീക്കങ്ങളോട് ഹാർദിക് വിസമ്മതം അറിയിച്ചു എന്നാണ്.

അടുത്ത വർഷത്തെ ഐപിഎല്ലിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ ടീം വിടുമെന്ന് ഉറപ്പായതോടെ അദ്ദേഹത്തെ പറ്റിയുള്ള കൂടുമാറ്റ ചർച്ചകൾ സജീവമാകുകയാണ്. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പ്രകാരം സിഎസ്‌കെ, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളിലേക്ക് പോകാനുള്ള ട്രേഡ് നീക്കങ്ങളോട് ഹാർദിക് വിസമ്മതം അറിയിച്ചു എന്നാണ്. എന്നാൽ മറ്റൊരു ടീമിലേക്ക് ചേക്കേറാൻ ഹാർദിക് പാണ്ട്യ സമ്മതം അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. കൂടുതലറിയാം..

ALSO READ:

രാജസ്ഥാനെയും ചെന്നൈയെയും വേണ്ടെന്ന് ഹാർദിക്

മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിക്ക് ഹാർദിക്കിനെ ടീമിൽ നിലനിർത്താൻ താല്പര്യമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പല പ്രമുഖ ടീമുകളുമായും ട്രേഡിംഗ് ചർച്ചകൾ നടന്നെങ്കിലും ചെന്നൈ സൂപ്പർ കിങ്‌സിലേക്കോ രാജസ്ഥാൻ റോയൽസിലേക്കോ മാറാൻ ഹാർദിക് പാണ്ഡ്യക്ക് ഒട്ടും താല്പര്യമില്ലെന്ന വിവരമാണ് പുറത്ത് വരുന്നത്.

ജയ്‌സ്വാളിനെ നൽകിയുള്ള രാജസ്ഥാന്റെ തന്ത്രം പൊളിഞ്ഞു

ഇന്ത്യൻ യുവ ഓപ്പണറും അഗ്രസീവ് ബാറ്ററുമായ യശസ്വി ജയ്‌സ്വാളിനെ മുംബൈ ഇന്ത്യൻസിന് കൈമാറി പകരം ഹാർദിക്കിനെ സ്വന്തമാക്കാനായിരുന്നു രാജസ്ഥാൻ റോയൽസ് പദ്ധതിയിട്ടിരുന്നത്.

നിലവിലെ ക്യാപ്റ്റൻ റിയാൻ പരാഗിനെ മാറ്റി ഹാർദിക്കിനെ നായകസ്ഥാനം ഏൽപ്പിക്കാനും അവർ തയ്യാറായിരുന്നു.

എന്നാൽ ഈ ഓഫറുകളെയെല്ലാം നിരാകരിച്ച ഹാർദിക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് ആകൃഷ്ടനായി അങ്ങോട്ട് മാറാനാണ് താല്പര്യം പ്രകടിപ്പിക്കുന്നത്.

കൊൽക്കത്തയെ നയിക്കാൻ മോഹം; അണിയറയിൽ ചർച്ചകൾ സജീവം

കെകെആറിലേക്ക് മാറുക മാത്രമല്ല, അടുത്ത വർഷത്തെ ഐപിഎല്ലിൽ അവരെ നയിക്കാനും ഹാർദിക്കിന് അതിയായ ആഗ്രഹമുണ്ട്.

കൈമാറ്റം സംബന്ധിച്ച് മുംബൈയും കൊൽക്കത്തയും തമ്മിൽ അണിയറയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.

ഹാർദിക്കിന് പകരം കാമറൂൺ ഗ്രീൻ, റിങ്കു സിങ് എന്നിവരെയാണ് മുംബൈ ആവശ്യപ്പെട്ടതെങ്കിലും കൊൽക്കത്ത അത് നിരസിച്ചു. പകരം യുവ വിക്കറ്റ് കീപ്പർ ആംഗ്രിഷ് രഘുവംശിക്കൊപ്പം വലിയൊരു തുകയും നൽകാമെന്നാണ് കെകെആർ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനം തിരിച്ചടിയായി

ഹാർദിക് പാണ്ഡ്യ
ഹാർദിക് പാണ്ഡ്യ

കഴിഞ്ഞ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനൊപ്പം ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും ഹാർദിക് പാണ്ഡ്യ ഒരുപോലെ പരാജയപ്പെട്ടിരുന്നു.

ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടർന്ന് ലീഗ് ഘട്ടത്തിലെ 10 മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹത്തിന് ഇറങ്ങാനായത്.

ഒരു അർധസെഞ്ചുറി പോലും നേടാനാകാതെ വെറും 208 റൺസ് മാത്രമാണ് താരം അടിച്ചെടുത്തത്. ആർസിബിക്കെതിരെ നേടിയ 40 റൺസാണ് ഉയർന്ന സ്കോർ. ബൗളിങ്ങിൽ ആകട്ടെ വെറും നാല് വിക്കറ്റുകൾ മാത്രമാണ് ഹാർദിക്കിന് വീഴ്ത്താൻ കഴിഞ്ഞത്.

English Summary: Reports reveal a potential Hardik Pandya KKR trade as the Mumbai Indians captain wants to join Kolkata Knight Riders for the next IPL season. Hardik has reportedly rejected offers from Rajasthan Royals and CSK, preferring to lead the KKR franchise instead while discussions continue behind the scenes.