CricketIndian Cricket TeamSports

സഞ്ജുവിനെ എന്ത് കൊണ്ട് ഒഴിവാക്കി? ഇതാ 3 കാരണങ്ങൾ

സഞ്ജുവിനെ എന്ത് കൊണ്ട് ഒഴിവാക്കി? 3 കാരണങ്ങൾ അറിയാം..

2026 ടി20 കിരീടം ഇന്ത്യ നേടുന്നതിൽ നിർണായക പങ്ക് വഹിച്ച മലയാളി താരം സഞ്ജു സാംസണെ (Sanju Samson) ഒടുവിൽ ഒഴിവാക്കിയിരിക്കുകയാണ് ബിസിസിഐ.

സിംബാബ്‌വെയ്‌ക്കെതിരേ ഈ മാസം 23 മുതല്‍ തുടങ്ങാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും വലിയ സര്‍പ്രൈസ് മലയാളി സൂപ്പര്‍ താരം ഒഴിവാക്കപ്പെട്ടുവെന്നതാണ്.

നിലവിൽ ഇംഗ്ലീഷ് പരമ്പര കളിക്കുന്ന സംഘത്തിലെ സഞ്ജുവടക്കം ഏഴു പേര്‍ പുതിയ ടീമില്‍ ഇല്ല.ഇവര്‍ക്കു വിശ്രമം നല്‍കിയാതാവാമെന്നാണ് വിവരം. ഇതേക്കുറിച്ച് ബിസിസിഐ വിശദീകരണം നല്‍കിയിട്ടുമില്ല. എന്നാൽ ടി20 ഫോർമാറ്റ് മാത്രം കളിക്കുന്ന സഞ്ജുവിന് വിശ്രമം നൽകാൻ യാതൊരു സാധ്യതയുമില്ല. വിശ്രമമല്ല, മറിച്ച് സഞ്ജുവിനെ ഒഴിവാക്കിയത് തന്നെയാണെന്ന് വ്യക്തം. എന്നാൽ സഞ്ജുവിനെ എന്ത് കൊണ്ട് ഒഴിവാക്കി? 3 കാരണങ്ങൾ അറിയാം..

ALSO READ:

സമീപകാല പ്രകടനം

Sanju Samson
Sanju Samson

ടി20 ലോകകപ്പിൽ മിന്നും പ്രകടനം നടത്തിയെങ്കിലും അതിന് ശേഷമുള്ള അയർലൻഡ് പരമ്പരയിലും ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി20യിലും സഞ്ജുവിന് തിളങ്ങാനായില്ല. ഇതോടെ രണ്ടാം ടി20യിൽ സഞ്ജു പുറത്താവുകയും ചെയ്തു.

സഞ്ജുവിന്റെ സമീപകാല പ്രകടനം തന്നെയാണ് സെലക്ഷൻ കമ്മിറ്റിയെ സഞ്ജുവിനെ ഒഴിവാക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ മോശം പ്രകടനം നടത്തുന്ന പലർക്കും അവസരം വാരിക്കോരി കൊടുത്ത ബിസിസിഐ സഞ്ജുവിന്റെ കാര്യത്തിൽ മാത്രം 3 അവസരത്തിൽ ഒതുങ്ങി.

അജിത് അഗർക്കാർ

Sanju Samson
അജിത് അഗർക്കാർ

പരിശീലകൻ ഗൗതം ഗംഭീർ സഞ്ജുവിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ചീഫ് സെലക്ടർ അജിത് അഗർക്കാർ അങ്ങനെയല്ല. ഏകദിനത്തിൽ മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിന് വീണ്ടുമൊരു അവസരം കൊടുക്കാത്തതിനും, സൂര്യകുമാറിന് ശേഷം ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് സഞ്ജുവിന്റെ പേര് ഉയർന്നപ്പോൾ അതിനെ തഴയാനും അഗർക്കാർ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു എന്നായിരുന്നു റിപോർട്ടുകൾ. ഇപ്പോഴും അത് തന്നെ സംഭവിച്ചു.

സഞ്ജു ഇന്ത്യൻ ടീമിൽ കളിക്കരുത് എന്ന ലക്ഷ്യം അഗർക്കാറിന് ഉണ്ട് എന്നത് പോലെയാണ് സഞ്ജുവിനെതിരെയുള്ള അഗാർക്കറിന്റെ നീക്കം.

പ്രായം

നിലവിൽ സഞ്ജുവിന് 31 വയസ്സ് പ്രായമുണ്ട്. അതിനാൽ ഭാവി പദ്ധതി കണ്ട് മറ്റൊരു വിക്കറ്റ്കീപ്പറെ കൊണ്ട് വരാൻ ബിസിസിഐ ഉദ്ദേശിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് സഞ്ജുവിന് പകരം 25 കാരനായ പഞ്ചാബ് വിക്കറ്റ് കീപ്പർ ബാറ്റർ പ്രഭ്സിമ്രാൻ സിംഗിനെ സിംബാവെ പരമ്പരയിൽ ഉൾപ്പെടുത്തിയത്.നായകൻ ശ്രയസ് അയ്യർ പഞ്ചാബ് കിങ്‌സ് നായകനായതും പ്രഭ്സിമ്രാന് കാര്യങ്ങൾ എളുപ്പമാക്കി.

Sanju Samson
പ്രഭ്‌സിമ്രന്‍ സിങ്

സിംബാവൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, തിലക് വര്‍മ്മ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, സൂര്യാന്‍ഷ് ഷെഡ്ഗെ, റിങ്കു സിംഗ്, ഹര്‍ഷ് ദുബെ, വരുണ്‍ ചക്രവര്‍ത്തി, പ്രിന്‍സ് യാദവ്, യാഷ് ടാക്കൂര്‍, അശോക് ശര്‍മ, മായങ്ക് യാദവ്, പ്രഭ്‌സിമ്രന്‍ സിങ് (വിക്കറ്റ് കീപ്പര്‍).

ALSO READ: