വരാനിരിക്കുന്ന 2026-27 ഐഎസ്എൽ സീസണിൽ 14 ക്ലബ്ബുകൾ മാറ്റുരയ്ക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ജംഷഡ്പൂർ എഫ്സി മത്സരങ്ങളിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതോടെ ടീമുകളുടെ എണ്ണം 13 ആയി കുറയുമോ എന്ന സംശയത്തിലായിരുന്നു ആരാധകർ. എന്നാൽ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ഐഎസ്എല്ലിലേക്ക് മറ്റൊരു വമ്പൻ ടീം കൂടി എത്തിച്ചേർന്നിരിക്കുകയാണ്.

ജംഷഡ്പൂർ എഫ്സിയ്ക്ക് പകരം ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ ക്ലബ്ബുകളിലൊന്നായ ഗോവയിൽ നിന്നുള്ള ചർച്ചിൽ ബ്രദേഴ്സ് അടുത്ത സീസൺ മുതൽ ഐഎസ്എല്ലിൽ പന്തി തട്ടും.
കഴിഞ്ഞ സീസണിൽ ഇന്ത്യൻ ഫുട്ബോൾ പിരമിഡിന്റെ മൂന്നാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ട ചർച്ചിൽ ബ്രദേഴ്സ്, ജംഷഡ്പൂരിന്റെ ഫസ്റ്റ് ടയർ ലൈസൻസ് സ്വന്തമാക്കിയാണ് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് തങ്ങളുടെ എൻട്രി നടത്തിയിരിക്കുന്നത്.
ജംഷഡ്പൂർ എഫ്സി പിന്മാറിയതോടെ അവരുടെ ലൈസൻസ് സ്വന്തമാക്കാൻ ചർച്ചിൽ മാനേജ്മെന്റ് മുന്നോട്ടുവരികയായിരുന്നു. ഈ ലൈസൻസ് കൈമാറ്റത്തിലൂടെ ചർച്ചിൽ ബ്രദേഴ്സിന് ഐഎസ്എല്ലിൽ കളിക്കാൻ ഔദ്യോഗിക അനുമതി ലഭിക്കുകയും ചെയ്തു.
ലൈസൻസിനൊപ്പം തന്നെ നിലവിൽ ജംഷഡ്പൂർ എഫ്സിയുമായി കരാറിലുള്ള 12 കളിക്കാരെയും രണ്ട് പരിശീലക സംഘാംഗങ്ങളെയും ചർച്ചിൽ ബ്രദേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം രണ്ടാം ഡിവിഷനായ ഇന്ത്യൻ ഫുട്ബോൾ ലീഗിൽ ചാമ്പ്യന്മാരായി പ്രൊമോഷൻ നേടി ഡയമണ്ട് ഹാർബർ എഫ്സിയും ഈ സീസണിൽ ഐഎസ്എല്ലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മുഹമ്മദൻസ് എസ്സി ലീഗിൽ നിന്നും തരംതാഴ്ത്തപ്പെട്ടിരുന്നു.
ALSO READ:
- ബ്ലാസ്റ്റേഴ്സ് ഇനി മലയാളികളുടെ കൈകളിൽ: പുതിയ ഉടമകളെ പറ്റിയുള്ള നിർണായക സൂചനകൾ പുറത്ത്
- കോടികളുടെ ലാഭം വേണ്ടെന്ന് വെച്ചു: ബ്ലാസ്റ്റേഴ്സ് കാണിച്ച ഏറ്റവും വലിയ മണ്ടത്തരം
- വിനിഷ്യസും എൻഡ്രിക്കുമൊക്കെ ഇന്ത്യക്കെതിരെ കളിക്കുമോ? മറുപടിയുമായി ആൻസിലോട്ടി
English Summary: Churchill Brothers ISL entry is confirmed for the upcoming season after acquiring Jamshedpur FC’s first tier license. The iconic Goan club also secures 12 players and two coaching staff members. Alongside I-League champions Diamond Harbour FC, 14 teams will compete, filling the void left by relegated Mohammedan SC.
