FootballFootball LeaguesIndian Super LeagueKBFCSports

ഇവാന്റെ ഗോൾഡൻ ഇറയിലെ സുപ്രധാനി ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുന്നു

ഒരു മത്സരത്തിൽ സ്വന്തം ടീമിന്റെ പ്രകടനങ്ങൾ,പോരായ്മകൾ, ബലഹീനതകൾ, ഫിറ്റ്നസ് എന്നിവയെ കുറിച്ച് പരിശീലകർക്ക് ഫീഡ്ബാക്ക് നൽകുക എന്ന ജോലിയാണ് പെർഫോമൻസ് അനലൈസർക്കുള്ളത്. മത്സരത്തിനിടയിൽ അനലൈസർമാർ തയാറാക്കുന്ന ഫീഡ്ബാക്കുകൾ പരിശീലകർ ഉപയോഗിക്കാറുമുണ്ട്.

ട്രാൻസ്ഫർ മാർക്കറ്റിൽ ബ്ലാസ്റ്റേഴ്‌സ് കാര്യമായ ഇടപെടലുകൾ നടത്തുന്നില്ലെങ്കിലും സപ്പോർട്ടിങ് ടീമിന്റെ കാര്യത്തിൽ വമ്പൻ മാറ്റങ്ങളാണ് അണിയറയിൽ നടന്ന് കൊണ്ടിരിക്കുന്നത്. ക്ലബ്ബിന്റെ ഫിനാൻഷ്യൽ, കൊമേഴ്ഷ്യൽ, സ്‌പോൺസർഷിപ്പ് തുടങ്ങീ വിഭാഗങ്ങളിലേക്ക് പുതിയ ബാക്ക്റൂം സ്റ്റാഫുകളെ ബ്ലാസ്റ്റേഴ്‌സ് നിയോഗിച്ചിരിക്കുകയാണ്. ഇക്കൂട്ടത്തിൽ ഇവാന്റെ ഗോൾഡൻ ഇറയിലെ സുപ്രധാനി കൂടി ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുകയാണ്.

ഒരു ഫുട്ബോൾ ക്ലബ്ബിനെ സംബന്ധിച്ച് ഏറെ നിർണായകമായ പദവിയാണ് പെർഫോമൻസ് അനലൈസർ. ഈ സ്ഥാനത്തേക്ക് നസിം അക്തറിനെ നിയമിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്സിന്റെ ഗോൾഡൻ ഇറ എന്ന് വിശേഷിപ്പിക്കാവുന്ന, ഇവാൻ വുകമനോവിച്ചിന്റെ ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിൽ പ്രവർത്തിച്ച വ്യക്തിയാണ് നസീം അക്തർ.

കളത്തിലെ കളിക്കാരന്റെ പ്രകടനം ചർച്ചയാവുമ്പോൾ പലപ്പോഴും അതിന് പിന്നിലെ ബാക്ക്റൂം സ്റ്റാഫുകളെ കുറിച്ച് അധികമാരും ചർച്ച ചെയ്യാറില്ല. അതിനാൽ നസിം അക്തറിനെ കുറിച്ചോ അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ ചെയ്ത് നിർണയാക ജോലിയെ കുറിച്ചോ ആരാധകർക് അറിഞ്ഞിരിക്കണമെന്നില്ല.

ആധുനിക ഫുട്ബാളിൽ ഏറെ പ്രസക്തമായ ഒരു പദവിയാണ് പെർഫോമൻസ് അനലൈസിസ്. ഒരു മത്സരത്തിൽ സ്വന്തം ടീമിന്റെ പ്രകടനങ്ങൾ,പോരായ്മകൾ, ബലഹീനതകൾ, ഫിറ്റ്നസ് എന്നിവയെ കുറിച്ച് പരിശീലകർക്ക് ഫീഡ്ബാക്ക് നൽകുക എന്ന ജോലിയാണ് പെർഫോമൻസ് അനലൈസർക്കുള്ളത്. മത്സരത്തിനിടയിൽ അനലൈസർമാർ തയാറാക്കുന്ന ഫീഡ്ബാക്കുകൾ പരിശീലകർ ഉപയോഗിക്കാറുമുണ്ട്.

സ്വന്തം ടീമിന്റെ മാത്രമല്ല, എതിർ ടീമിന്റെ പ്രകടനം വിലയിരുത്തി അവരുടെ തന്ത്രങ്ങൾ, ബലഹീനതകൾ എന്നിവ മനസിലാക്കി സ്വന്തം ടീമിന്റെ പരിശീലകർക്ക് ഡാറ്റ നൽകുക എന്ന പ്രധാന ജോലി കൂടി അനലൈസർ നിർവഹിക്കുന്നുണ്ട്. ഇവാന്റെ ആദ്യ സീസണിൽ നിർണായക പങ്ക് വഹിച്ച നസീം അക്തർ 2022 ൽ ക്ലബ് വിട്ട് ഒഡീഷ എഫ്സിക്കൊപ്പം ജോയിൻ ചെയ്യുകയായിരുന്നു. ഇക്കാലയളവിൽ ഒഡീഷ കിരീടങ്ങൾ സ്വന്തമാക്കി എന്നത് എടുത്ത് പറയേണ്ട ഘടകമാണ്. ഇത്തരത്തിലുള്ള ഒരു സ്റ്റാഫിനെയാണ് ബ്ലാസ്റ്റേഴ്‌സ് വീണ്ടും തിരിച്ചെത്തിച്ചിരിക്കുന്നത്.