CricketCricket LeaguesIndian Premier League

ഇജ്ജാതി വെടിക്കെട്ട് ബാറ്റിംഗ്; അടിച്ച് കൂട്ടിയത് 141 റൺസ്, ഐപിഎൽ ഇനി ഇവൻ ഭരിക്കും…

സൺറൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ്മ തന്റെ പേര് ഐപിഎൽ ചരിത്രത്തിൽ എഴുതിച്ചേർത്തിയിരിക്കുകയാണ്. ശനിയാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ പഞ്ചാബ് കിങ്‌സിനെതിരെ 55 പന്തിൽ നിന്ന് 141 റൺസാണ് അടിച്ച് കൂട്ടിയത്.

ഇതോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായിരിക്കുകയാണ് അഭിഷേക് ശർമ്മ. മത്സരം എട്ട് വിക്കറ്റിന് ഹൈദരാബാദ് പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തി.

പഞ്ചാബിനെതിരെ 246 സ്ട്രൈക്ക് റേറ്റിൽ 14 ഫോറും 10 സിക്സും ഉൾപ്പെടെ ഗംഭീര വെടിക്കെട്ട് പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. ഇത്രയും മത്സരങ്ങളിൽ അഭിഷേക് മോശം പ്രകടനമായിരുന്നു താരം കാഴ്ച്ചവെച്ചെങ്കിലും, PBKS നെതിരെയുള്ള പ്രകടനത്തോടെ താരം ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.

താരത്തിന്റെ സെഞ്ച്വറി ആഘോഷ പ്രകടനത്തിൽ, അഭിഷേക് ഹൈദരാബാദ് ആരാധകരോട് നന്ദി പറയുകയും ചെയ്തിരിക്കുകയാണ്. താരം പോക്കറ്റിൽ നിന്ന് ഒരു മടക്കിവെച്ച കുറിപ്പ് പുറത്തെടുത്തു, “ഇത് ഓറഞ്ച് ആർമിക്കുള്ളതാണ്.” എഴുതിയ കുറിപ്പ് കാണിച്ചാണ് നന്ദി പറഞ്ഞത്. എന്തിരുന്നാലും താരത്തിന്റെ ഇതേ ഫോം വരാൻ പോവുന്ന മത്സരങ്ങളിലും തുടരുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.