Uncategorized

അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്നെ തുടരും; മുന്നിൽ നിന്ന് നയിക്കാൻ റെഡി😮‍💨🔥

അടുത്ത സീസൺ മുന്നോടിയായി മിക്ക കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും ആവേശക്കരമായി നോക്കി കാണുന്നത് അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിൽ തുടരുമോ എന്നാണ്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്.

ഇപ്പോളിത അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സ് തുടരാൻ സാധ്യതകൾ ഏറെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാർക്കസ്. മാർക്കസിന്റെ റിപ്പോർട്ട്‌ പ്രകാരം അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ തുടങ്ങുബോൾ ടീമിനൊപ്പം ഉണ്ടാക്കുമെന്നാണ്.

ഇങ്ങനെയാണേൽ അടുത്ത സീസണിൽ താരം കേരള ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരുമെന്ന് ഏകദേശം ഉറപ്പിക്കാം. എന്നിരുന്നാലും മാർക്കസ് അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്നെ തുടരുമെന്ന് ഉറപ്പിച്ച് പറയുന്നില്ല. ചിലപ്പോൾ താരവുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതം കഴിയാത്തത് കൊണ്ടായിരിക്കും മാർക്കസ് ഉറപ്പിച്ചു പറയാത്തത്.

അഡ്രിയാൻ ലൂണക്ക് പുറമെ നോഹ സദൗയി, ഹെസ്സുസ് ജിമിനെസ്, ഡുസാൻ ലഗേറ്റർ എന്നിവരും പ്രീ സീസൺന്റെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ടാക്കുമെന്നും മാർക്കസ് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. എന്തിരുന്നാലും ലൂണയുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.