‘മിനി അർജന്റീന’ എന്ന വിശേഷണമുള്ള ക്ലബ്ബാണ് സ്പാനിഷ് ക്ലബ്ബായ അത്ലറ്റികോ മാഡ്രിഡ്. അർജന്റീനക്കാരനായ പരിശീലകൻ സിമിയോണിയ്ക്ക് കീഴിൽ ഇതിനോടകം അറ്റ്ലറ്റികോ മാഡ്രിഡ് സീനിയർ ടീമിൽ 6 അർജന്റീന താരങ്ങൾ കളിക്കുന്നുണ്ട്. സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡിന്റെ സീനിയർ ടീമിൽ ആകെ ഏഴു സ്പാനിഷ് താരങ്ങൾ മാത്രമേ ഉള്ളൂ എന്നു പറയുമ്പോഴാണ്, ക്ലബ്ബിലെ അർജന്റീനൻ സ്വാധീനം മനസ്സിലാവുന്നത്.
റോഡ്രിഗോ ഡീ പോൾ, ജൂലിയൻ അൽവാരസ് എന്നീ അർജന്റീനൻ സൂപ്പർതാരങ്ങൾക്ക് പിന്നാലെ മറ്റൊരു അർജന്റീനൻ യുവതാരത്തിന് വേണ്ടി മാഡ്രിഡ് നീക്കം നടത്തുകയാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 20 കാരനായ മുന്നേറ്റതാരം അലജാൻഡ്രോ ഗാർണാച്ചോയെയാണ് അത്ലെറ്റിക്കോ ലക്ഷ്യം വെയ്ക്കുന്നത്. യുണൈറ്റഡുമായി ഇതിനോടകം 50 മില്യൺ വാക്കാലുള്ള ധാരണയിലേക്ക് ഈ കരാർ എത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
20 കാരനായ ഗാർണാചോ വലിയ ഭാവി കണക്കാക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ്. നേരത്തെഅറ്റ്ലറ്റികോ മാഡ്രിഡിൽ നിന്നാണ് താരം 2020 മാഞ്ചസ്റ്ററിൽ എത്തുന്നത്.
2015 മുതൽ അറ്റ്ലറ്റികോ മാഡ്രിഡിന്റെ യൂത്ത് ടീമിൽ ഭാഗമായ താരത്തെ വീണ്ടും ടീമിലെത്തിക്കാനുള്ള ശ്രമമാണ് നിലവിൽ മാഡ്രിഡ് നടത്തുന്നത്.