ഇന്ത്യ- പാക് സംഘർഷ സാഹചര്യത്തിൽ ഐപിഎൽ താൽകാലികമായി ഒരാഴ്ചത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. സാഹചര്യങ്ങൾ പരിശോധിച്ച് ഒരാഴ്ചയ്ക്ക് ശേഷം ചിലപ്പോൾ ഐപിഎൽ വീണ്ടും ആരംഭിക്കും. അല്ലെങ്കിൽ ഐപിഎൽ നീളാൻ സാധ്യതകളേറെയുണ്ട്. ഇതിനിടയിൽ ഐപിഎൽ നടത്താൻ ബിസിസിഐയ്ക്ക് ഒരു ക്ഷണം ലഭിച്ചിരിക്കുകയാണ്.
ഐപിഎല്‍ മത്സരങ്ങള്‍ക്ക് ഇംഗ്ലണ്ട് വേദിയായി പരിഗണിക്കാമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകൻ മൈക്കല്‍ വോണ്‍. ഇംഗ്ലണ്ടിലെ സ്‌റ്റേഡിയങ്ങള്‍ ഐപിഎല്‍ നടത്താന്‍ റെഡിയാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയായിരുന്നു മുൻ താരത്തിന്റെ ക്ഷണം.
“യുകെയില്‍ ഐപിഎല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നു. ഞങ്ങള്‍ക്ക് എല്ലാ വേദികളും ഉണ്ട്. ഐപിഎല്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് ടെസ്റ്റ് പരമ്പരയില്‍ തുടരാം”, വോണ്‍ എക്‌സില്‍ കുറിച്ചു. ഐപിഎലിന് ശേഷം ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുക. ഐപിഎല്ലിലെ ഇനിയുള്ള മത്സരങ്ങൾ ഇംഗ്ലണ്ടിൽ വെച്ച് നടത്തിയാൽ ഇന്ത്യൻ ടീമിനും അത് ഗുണകരമാവും.
അതേ സമയം ബിസിസിഐ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഇന്ത്യയിൽ തന്നെ ഐപിഎൽ പൂർത്തിയാക്കാനാണ് ബിസിസിഐയുടെ ശ്രമം. അതിന് സാധിച്ചില്ല എങ്കിൽ മാത്രമേ ബിസിസിഐ പുതിയ സാധ്യതകൾ തേടുകയുള്ളു.
എന്നാൽ സെപ്റ്റംബറിൽ ഐപിഎൽ പുനരാരംഭിക്കാനും ചില നീക്കങ്ങൾ ബിസിസിഐ നടത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ ഏഷ്യ കപ്പിൽ നിന്നും പിന്മാറുമെന്നാണ് റിപ്പോർട്ട്. അങ്ങനെയങ്കിൽ ഏഷ്യ കപ്പ് നടക്കുന്ന സെപ്റ്റംബറിൽ ബാക്കി മത്സരങ്ങൾ നടത്താനും ബിസിസിഐ പദ്ധതിയിടുന്നുണ്ട്.