ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരമാണ് വിരാട് കോഹ്‍ലിയെങ്കിലും ബിസിസിഐയുടെ കടുത്ത ഉച്ഛനീചത്വം നേരിട്ട താരം കൂടിയാണ് വിരാട് കോഹ്ലി. എന്താണ് കോഹ്ലി നേരിട്ട വിവേചനം എന്താണ് കോഹ്‌ലിയുടെ കാര്യത്തിൽ മാത്രം ബിസിസിഐ നടപ്പിലാക്കിയ പ്രത്യേക നിയമം? പരിശോധിക്കാം…
സംഭവങ്ങളുടെ തുടക്കം അഞ്ച് വർഷങ്ങൾക്ക് മുമ്പാണ്. അന്ന് ഇന്ത്യയുടെ ഫോർമാറ്റിലും നായകൻ വിരാട് കോഹ്ലിയായിരുന്നു. എന്നാൽ ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കാൻ കോഹ്ലി ടി20 നായക സ്ഥാനം ഒഴിയാൻ തീരുമാനിച്ചു. 2020ലെ ടി20 ലോകകപ്പിനു ശേഷമാണ് ടി20 ടീമിന്റെ നായകസ്ഥാനം കോലി ഒഴിയുന്നത്.
എന്നാല്‍ ഏകദിന ക്യാപ്റ്റനായി താന്‍ തുടരുമെന്നു അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. കോലിക്കു പകരം ടി20 നായകനായി രോഹിത്തിനെ ബിസിസിഐ നിയമിക്കുകയും ചെയ്തു. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ രണ്ടു ക്യാപ്റ്റന്‍മാരെന്ന രീതി ടീമിനു തിരിച്ചടിയാവുമെന്നു ചൂണ്ടിക്കാട്ടി അധികം വൈകാതെ ഏകദിന നായകസ്ഥാനത്തു നിന്നും ബിസിസിഐ പുറത്താക്കുകയും ചെയ്തു. തുടർന്ന് ടെസ്റ്റിൽ നിന്നും കൊഹ്‌ലിയെ നായക സ്ഥാനത്ത് നിന്നും മാറ്റി.
മൂന്ന് ഫോർമാറ്റിലും ഒരൊറ്റ നായകൻ എന്ന പോളിസിയുടെ അടിസ്ഥാനത്തിലാണ് ബിസിസിഐ കൊഹ്‌ലിയെ മറ്റു ഫോർമാറ്റുകളിൽ നിന്ന് നായക സ്ഥാനത്ത് നിന്നും മാറ്റിയത്. തുടർന്ന് രോഹിത് ശർമയെ 3 ഫോർമാറ്റിലും നായകനാക്കുകയും ചെയ്തു. എന്നാൽ അന്ന് മുതൽ ഇന്ന് വരെ ഇന്ത്യയ്ക്ക് 3 ഫോർമാറ്റുകളിലായി വിവിധ നായകന്മാരാണ് ഉണ്ടായിട്ടുള്ളത്.
ALSO READ: ഗില്ലിന്റെ നായകാരോഹണം; പണി കിട്ടുക രണ്ട് താരങ്ങൾക്ക്
ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, ഋഷഭ് പന്ത്, ശിഖർ ധവാൻ, ലോകേഷ് രാഹുൽ തുടങ്ങിയവർ ഇക്കാലയളവിൽ വിവിധ ഫോർമാറ്റുകളിൽ ഇന്ത്യയുടെ നായകനായി. ഇപ്പോൾ ശുഭ്മാൻ ഗില്ലിനെ ടെസ്റ്റ് നായകനാക്കിയപ്പോഴും ഇന്ത്യയ്ക്ക് നിലവിൽ 3 ഫോർമാറ്റുകളിൽ 3 നായകന്മാർ ആയിരിക്കുകയാണ്. ഇതോടെ കൊഹ്‌ലിയെ പുകച്ച് പുറത്ത് ചാടിച്ചുള്ള ബിസിസിഐയുടെ പഴയ കരിനിയമം വീണ്ടും ചർച്ചയാവുകയാണ്.
ALSO READ: സൂപ്പർ താരം ടീമിലേക്ക്; അടുത്ത സീസണിലേക്കായി ആദ്യ നീക്കം നടത്തി സിഎസ്കെ
