2023-24 സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോയിലായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് പ്രീതം കോട്ടലിനെ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിൽ നിന്ന് സ്വന്തമാക്കിയത്. മലയാളി താരം സഹൽ അബ്ദുൽ സമദുമായുള്ള സ്വാപ്പ് ഡീലിലൂടെയായിരുന്നു പ്രീതം കോട്ടൽ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.
എന്നാൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റിന്റെ ഈയൊരു നീക്കം ഇപ്പോൾ അക്ഷരാർത്ഥത്തിൽ പരാജയപെട്ടിരിക്കുകയാണെന്ന് പറയാം. ഒട്ടേറെ പ്രതിക്ഷയോടെ ബ്ലാസ്റ്റേഴ്‌സിലെത്തിയ താരം കൂടുമാറിയിരിക്കുകയാണ്.
കരാർ കഴിയാൻ 1.5 വർഷം ബാക്കി നിൽക്കെയാണ് താരം ചെന്നൈയിലേക്ക് കൂടുമാറിയിരിക്കുന്നത്. താരത്തിന് ബ്ലാസ്റ്റേഴ്‌സ് എത്തിയതിന് ശേഷം അത്രത്തോളം മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചിട്ടില്ല. അതോടൊപ്പം താരത്തിന്റെ ഒട്ടേറെ പിഴവുകൾ മൂലം ബ്ലാസ്റ്റേഴ്‌സ് ഗോൾ വഴങ്ങേണ്ടിയും വന്നിരുന്നു.
READ MORE:- പ്രീതം കോട്ടലിനെയും വിറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്👀; പകരക്കാരൻ റെഡി🔥…
മറു ഭാഗത്ത് നോക്കുകയാണേൽ സഹൽ മികച്ച പ്രകടനമായി മോഹൻ ബഗനായി തുടക്ക മത്സരങ്ങളിൽ കാഴ്ച്ചവെച്ചത്. എന്നാൽ പിന്നീട് താരത്തെ പരിക്കുകൾ തളർത്തുകയായിരുന്നു. താരം ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്.
മികച്ച ഫോമിൽ നിൽക്കെയായിരുന്നു ബ്ലാസ്റ്റേഴ്‌സ് സഹലിനെ വിറ്റത്. താരത്തിന്റെ അഭാവം ഒട്ടേറെ മത്സരങ്ങളിൽ തിരച്ചടിയാവുന്നതും നമ്മൾക് കാണാൻ സാധിച്ചിരുന്നു. ഇപ്പോഴും താരം ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടായിരുന്നെങ്കിൽ, ക്ലബ്ബിന്റെ മുന്നേറ്റ നിര ഒന്നുകൂടി ശക്തമാവുമായിരുന്നു.
പക്ഷെ പ്രീതം കോട്ടൽ വന്നിട്ടും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര കൂടുതൽ ശക്തമായിയെന്ന് പറയാൻ കഴിയില്ല. എന്തിരുന്നാലും താരം നിലവിൽ ചെന്നൈ ടീമിനൊപ്പം പരിശീലനം ആരംഭിച്ചിരിക്കുകയാണ്. ഇനിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ കൈലുള്ള മികച്ച യുവ താരങ്ങളെ നില നിർത്തുമെന്ന് പ്രതിക്ഷിക്കാം.
READ MORE:- എതിരാളികളുടെ കിടിലൻ പ്രതിരോധ താരത്തെ തൂക്കി ബ്ലാസ്റ്റേഴ്‌സ്🔥; പ്രീതം കോട്ടലിന്റെ പകരക്കാരൻ!!!