ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ അഞ്ചാം താരവും കേരള ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങുകയാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പ്രതിരോധ താരം പ്രീതം കോട്ടൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്.

IFT ന്യൂസ്‌ മീഡിയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. അതോടൊപ്പം ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ പകരക്കാരനെ കണ്ടെത്തിയിട്ടുണ്ടെന്നും IFT ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. 

എന്നാൽ താരം ഏത് ക്ലബ്ബിലേക്കാണ് കൂടുമാറിയിരിക്കുന്നത് എന്നതിലൊന്നും വ്യക്തത വന്നിട്ടില്ല. പ്രീതം കോട്ടൽ ബ്ലാസ്റ്റേഴ്‌സ് വിടുന്നത് കൊണ്ടായിരുന്നു നോർത്ത് ഈസ്റ്റിനെതിരായ മാച്ച് സ്‌ക്വാഡിൽ താരം ഉൾപ്പെടാഞ്ഞത്.

കഴിഞ്ഞ സീസണിലെ സമ്മർ ട്രാൻസ്ഫെർ വിൻഡോയിലായിരുന്നു സഹലിന് പകരമായി പ്രീതം കോട്ടൽ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. താരം ഇതോടകം ബ്ലാസ്റ്റേഴ്‌സിനായി 26 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 

എന്തിരുന്നാലും പ്രീതം കോട്ടലിന്റെ ട്രാൻസ്ഫർ നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ അപ്ഡേറ്റുകൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.