ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പ്രതിരോധ താരം പ്രീതം കോട്ടൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്. IFT ന്യൂസ് മീഡിയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താരം ചെന്നൈ എഫ്സിയിലേക്കാണ് കൂടുമാറിയിരിക്കുന്നത്.
ഇപ്പോളിത ബ്ലാസ്റ്റേഴ്‌സ് പ്രീതം കോട്ടലിന്റെ പകരക്കാരനെ സ്വന്തമാക്കിയിരിക്കുകയാണ്. ചെന്നൈ എഫ്സിയുടെ തന്നെ യുവ പ്രതിരോധ താരമായ ബികാഷ് യുമ്നാമിനെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.
ബ്ലാസ്റ്റേഴ്‌സ് താരവുമായി ആദ്യമേ പ്രീ കോൺട്രാക്ട് ധാരണയിൽ എത്തിയിരുന്നു. അടുത്ത സീസണിലേക്കായിരുന്നു ബ്ലാസ്റ്റേഴ്‌സ് താരത്തെ നേരത്തെ സൈൻ ചെയ്തിരുന്നത്.
എന്നാൽ അത്യാവിശ്യയ ഘട്ടം വന്നപ്പോൾ ബ്ലാസ്റ്റേഴ്‌സ് ബികാശഷിനെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തന്നെ കൊണ്ടുവരുകയാണ്. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരുന്നതാണ്.