ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് വമ്പൻ നീക്കങ്ങൾക്ക് ഒരുങ്ങുകയാണ്. ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിങ്ങിൽ ബ്ലാസ്റ്റേഴ്‌സ്  വിദേശ മധ്യനിര താരം ഡുസാൻ ലഗേറ്ററിനെ സ്വന്തമാക്കിയിരുന്നു.

ഇപ്പോളിത ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഡുസാൻ ലഗേറ്ററിന് പിന്നാലെ മറ്റൊരു വിദേശ സൈനിങ് കൂടി നടത്താനുള്ള നീക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്‌.

ഖേൽ നൗ ചീഫായ ആശിഷ് നെഗിയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരെയാണ് സ്വന്തമാക്കാൻ നോക്കുന്നത് എന്നതിലൊന്നും ആശിഷ് നെഗി വ്യക്തമാക്കിയിട്ടില്ല.

ബ്ലാസ്റ്റേഴ്‌സ് ഇനിയും പുതിക വിദേശ താരങ്ങളെ സ്വന്തമാക്കുകയാണേൽ ആരെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുക എന്നതും നോക്കി കാണേണ്ടതാണ്. എന്തിരുന്നാലും ഈയൊരു അപ്ഡേറ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.