ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ജനുവരി 24ന് ഈസ്റ്റ് ബംഗാളിനെതിരെയാണ്. ഈസ്റ്റ് ബംഗാളിന്റെ ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം നടക്കുക.
ഇപ്പോളിത ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രെസ്സ് കോൺഫറൻസ് ഷെഡ്യുൾ ചെയ്തിരിക്കുകയാണ്. ഈയൊരു പ്രെസ്സ് കോൺഫറൻസിൽ ബ്ലാസ്റ്റേഴ്‌സിനെ പ്രതിനിധികരിച്ച് മലയാളി പരിശീലകൻ ടി.ജി പുരുഷോത്തമനും മധ്യനിര താരം വിബിൻ മോഹനും പങ്കെടുക്കും.
ജനുവരി 21ന് കൊച്ചിയിൽ വെച്ച് രാവിലെ 11:30ക്കായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ പ്രെസ്സ് കോൺഫറൻസ് നടക്കുക. ഈ പ്രെസ്സ് കോൺഫറൻസിൽ ഇരുവരും ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പങ്കുവെക്കുന്നതാണ്.
കഴിഞ്ഞ മൂന്ന് മത്സരത്തിലും തോൽവി അറിയാതെയാണ് ബ്ലാസ്റ്റേഴ്‌സ് വരുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങൾ നിന്ന് പത്ത് പോയിന്റുകൾ കരസ്ഥമാക്കിയത്തോടെ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കിയിട്ടുണ്ട്.