2024-25 സീസൺ മുന്നോടിയായുള്ള സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ യുവ പ്രതിരോധ നിര താരമായ തോമസ് ചെറിയാനെ ലോൺ അടിസ്ഥാനത്തിൽ ഐ-ലീഗ് ക്ലബ്ബായ ചർച്ചിൽ ബ്രദേഴ്‌സിലേക്ക് പറഞ്ഞയച്ചിരുന്നു.
പക്ഷെ ഇപ്പോൾ പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് തോമസ് ചെറിയാനെ തിരിച്ച് വിളിച്ചിരിക്കുകയാണ്. ഈ സീസൺ കഴിയുന്ന വരെ നീളുന്ന കരാറിലായിരുന്നു തോമസ് ബ്ലാസ്റ്റേഴ്‌സ് വിട്ടത്.
എന്നാൽ ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ കരാർ കഴിയും മുൻപേ ലോണിൽ നിന്ന് തിരിച്ച് വിളിച്ചിരിക്കുകയാണ് . താരം ഇന്ന് നടന്ന RFDL ടൂർണമെന്റിൽ ബ്ലാസ്റ്റേഴ്‌സിന്റെ റിസേർവ് ടീമിനായി കളിച്ചിട്ടുണ്ട്. എന്തിനാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്‌ക്വാഡിലേക്ക് തിരിക്കെ എത്തിച്ചിരിക്കുന്നത് എന്നതിൽ വ്യക്തതയില്ല.
താരത്തെ ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ സ്‌ക്വാഡിലേക്ക് രജിസ്റ്റർ ചെയ്യുമോയെന്നും നോക്കി കാണേണ്ടത് തന്നെയാണ്. 19 ക്കാരൻ ഈ സീസണിൽ ചർച്ചിൽ ബ്രദേഴ്‌സിനായി മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.