ഇന്ത്യ- പാക് സംഘർഷത്തെ തുടർന്ന് നിർത്തി വെച്ച ഐപിഎൽ പോരാട്ടങ്ങൾ ശനിയാഴ്ച മുതൽ ആരംഭിക്കുകയാണ്. എന്നാൽ ഇതിനിടയിൽ ഒരു ഐപിഎൽ ടീമിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.
പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തുന്ന ഡൽഹി കാപിറ്റൽസിനെതിരെയാണ് ആരാധക രോഷം. പകരക്കാരനായി ബംഗ്ലാദേശ് താരം മുസ്താഫിസുർ റഹ്മാനെ ടീമിലെത്തിച്ചതാണ് പ്രതിഷേധത്തിന് കാരണം.
ഇന്ത്യ- പാക് സംഘർഷ സമയത്ത് ചില ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധക പേജുകൾ പാകിസ്ഥാന് പിന്തുണ നൽകുകയും ഇന്ത്യയ്ക്കെതിരെ തിരിയുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ഇന്ത്യയ്ക്കെതിരെ തിരിഞ്ഞ ബംഗ്ലാദേശ് താരത്തെ ടീമിലെടുത്തതാണ് ആരാധക രോഷത്തിന് കാരണം.
ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകരുടെ പേജുകളിൽ ഇത്തരത്തിലുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ബംഗ്ലാദേശ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരുന്നില്ല. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്നായിരുന്നു ബംഗ്ലാദേശിന്റെ നിലപാട്.
എന്നാൽ ഫിസിനെ ടീമിലെടുത്ത ഡൽഹിക്കെതിരെ പ്രതിഷേധത്തിന് കാരണമാവുകയും #BoycottDelhiCapitals എന്ന ഹാഷ് ടാഗ് ഇന്നലെ എക്സിൽ ട്രെൻഡിങ് ആവുകയും ചെയ്തിരുന്നു.
