CricketIndian Premier League

ധോണിയുടെ തുറുപ്പ് ചീട്ട് കൊള്ളാം; മുംബൈയെ വെള്ളം കുടിപ്പിച്ചു, ഇനി അവൻ ഭരിക്കും!!

CSK മെഗാ ലേലത്തിൽ 10 കോടിക്ക് വാങ്ങിയ നൂർ, ആദ്യ മത്സരത്തിൽ തന്നെ നാല് വിക്കറ്റ് എടുത്തിയിരിക്കുകയാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സിനായുള്ള ആദ്യ മത്സരത്തിൽ തന്നെ നിറഞ്ഞാടിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ സ്പിന്നർ നൂർ അഹമദ്.

CSK മെഗാ ലേലത്തിൽ 10 കോടിക്ക് വാങ്ങിയ നൂർ, ആദ്യ മത്സരത്തിൽ തന്നെ നാല് വിക്കറ്റ് എടുത്തിയിരിക്കുകയാണ്. താരത്തിന്റെ ഗംഭീര പ്രകടനത്തിൽ മുംബൈ വെള്ളം കുടിച്ചു തന്നെ പറയാം.

മുംബൈ ക്യാപ്റ്റൻ സൂര്യകുമാർ യാഥവ്, തിലക്ക് വർമ്മ, റോബിന് മിൻസ്, നമൻ ദിർ എന്നിവരുടെ വിക്കെറ്റാണ് നൂർ നേടിയത്. അതോടൊപ്പം താരം എറിഞ്ഞ നാല് ഓവറിൽ, ഒരു ബൗണ്ടറി പോലും മുംബൈക്ക് നേടാൻ കഴിഞ്ഞില്ല (4-0-18-4). 

ഈ സീസണിൽ ധോണിയുടെ തുറുപ്പ് ചീട്ട് തന്നെയായിരിക്കും 20 കാരൻ. എന്തിരുന്നാലും വരും മത്സരങ്ങളിലും താരം ഇതേ പ്രകടനം തുടരുമെന്ന് പ്രതിക്ഷിക്കാം.