കളിക്കാരൻ എന്ന നിലയിൽ ഫുട്ബോൾ ജീവിതം അവസാനിപ്പിച്ചാൽ പിന്നീട് ഏതെങ്കിലും ക്ലബ്ബിന്റെ ഉടമയാകുമെന്ന് റോണോ ഈയിടെ വ്യക്തമാക്കിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിൻറെ ആ ആഗ്രഹം നടക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ച് അദ്ദേഹം നിലവിൽ കളിക്കുന്ന ക്ലബായ അൽ- നസ്ർ താരത്തിന് ക്ലബ്ബിന്റെ അഞ്ച് ശതമാനം ഓഹരി വാഗ്ദാനം ചെയ്തുവെന്നാണ്. നിലവിൽ അൽ- നസ്‌റിന് വേണ്ടി കളിക്കുന്ന റോണോയുടെ കരാർ ഈ വർഷം ഡിസംബറിലാണ് അവസാനിക്കുന്നത്.
ഈ കരാർ പുതുക്കാൻ ക്ലബിന് ആഗ്രഹമുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ കരാറിൽ ക്ലബ്ബിന്റെ അഞ്ച് ശതമാനം ഓഹരി റോണോയ്ക്കായി ക്ലബ് വാഗ്‌ദനം ചെയ്തിരിക്കുന്നത്. ഈ കരാർ അംഗീകരിച്ചാൽ റോണോ അൽ- നസ്‌റിന്റെ സഹ ഉടമയാവുകയും ചെയ്യും.
അതേ സമയം റോണോ അൽ- നസ്‌റിന്റെ കരാർ പുതുക്കാതിരുന്നാൽ റോണോയ്ക്കായി പ്രീമിയർ ലീഗ് ക്ലബ്ബുകൾ അടക്കം രംഗത്തുണ്ട്. കൂടാതെ മേജർ ലീഗ് സോക്കർ ക്ലബ് ലോസ് ഏയ്ഞ്ചൽസ് എഫ്സി താരത്തിനായി ശ്രമിക്കുന്നുണ്ട്.
കൂടാതെ ബ്രസീലിയൻ ക്ലബ്ബുകളും അദ്ദേഹത്തിന് വേണ്ടി ശ്രമം നടത്തുമെന്ന് നേരത്തെ ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
https://x.com/TeamCRonaldo/status/1879447851501334799