CricketIndian Premier League

ആർ അശ്വിന് പുറത്തേക്!! പകരം സഞ്ജു സാംസണെ ടീമിലെത്തിക്കാൻ CSK 

Cricbuzz ന്റെ റിപ്പോർട്ട്‌ പ്രകാരം ഇന്ത്യൻ ഓഫ് സ്പിന്നർ ആർ അശ്വിൻ ചെന്നൈ സൂപ്പർ കിങ്‌സിനോട്‌ തന്നെ റിലീസ് ചെയ്യണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ്. അശ്വിൻ സിഎസ്‌കെ മാനേജ്‌മെന്റിനെ തന്റെ തീരുമാനം അറിയിച്ചിട്ടുണ്ടെങ്കിലും ഈ വേർപിരിയലിന് പിന്നിലെ കൃത്യമായ കാരണങ്ങൾ വ്യക്തമല്ല. 

അതോടൊപ്പം കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകൾ പ്രകാരം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണും ടീം വിടാൻ അനുവദിക്കണമെന്ന് RR മാനേജ്‍മെന്റിനെ അറിയിച്ചിരുന്നു. ഇതോടെ ഈയൊരു കാര്യങ്ങൾ ബന്ധപ്പെടുത്തി ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

അഭ്യൂഹങ്ങൾ പ്രകാരം ആർ അശ്വിനെ രാജസ്ഥാൻ റോയൽസിലേക്ക് ട്രേഡ് ചെയ്ത് പകരം സഞ്ജു സാംസണെ സ്വന്തമാക്കാനാണ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ നീക്കങ്ങൾ. കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ചത് മുതൽ തന്നെ ചെന്നൈ സൂപ്പർ കിങ്‌സിന് സഞ്ജു സാംസണെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. 

നിലവിൽ ഈയൊരു ട്രേഡ് ന്യൂസുമായി ബന്ധപ്പെട്ട് ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും വന്നിട്ടില്ല. ചെന്നൈ സൂപ്പർ കിങ്‌സിന് പുറമെ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിനും സഞ്ജുവിന്റെ സേവനം സ്വന്തമാക്കാൻ താല്പര്യമുണ്ട്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.