സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ യൂണൈറ്റഡിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ തൃപ്തരല്ല. കാരണം ബ്ലാസ്റ്റേഴ്സിന്റെ ശരാശരിയ്ക്ക് താഴെയുള്ള പ്രകടനം തന്നെയാണ്. മധ്യനിരയിൽ നിന്ന് കൃത്യമായ അവസരങ്ങൾ സൃഷ്ടിക്കാനോ, ഫിനിഷിങ്ങിൽ മികവ് പുലർത്താനോ, വിങ്ങിലൂടെ കൂടുതൽ അറ്റാക്കിങ് നടത്താനോ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നില്ല. 52 ആം മിനുട്ടിൽ പത്ത് പേരുമായി ചുരുങ്ങിയ രാജസ്ഥാൻ യൂണൈറ്റഡിനെതിരെ ഒരു ‘തട്ടി മുട്ടി’ ജയം മാത്രമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെത്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് പരിശീലകൻ ഡേവിഡ് കറ്റാല.
ALSO READ: യുവാൻ മാത്രമല്ല, യുവാന്റെ കൂട്ടുകാരനും ഇനി കേരളത്തിന് സ്വന്തം
രാജസ്ഥാനെതിരെയുള്ള മത്സരശേഷം തന്നെ കറ്റാല ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിരുന്നു. കളി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ഈ കളിയല്ല ഞങ്ങൾ ആഗ്രഹിച്ചതെന്നും അടുത്ത മത്സരത്തിൽ കളി മെച്ചപ്പെടുത്തുമെന്നുമാണ് കറ്റാല ആരാധകർക്ക് നൽകിയ ഉറപ്പ്.
ALSO READ: ബ്ലാസ്റ്റേഴ്സിൽ ‘ മാർക്കോ’ യുടെ പിൻഗാമിയെത്തി; ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം
നവംബർ മൂന്നിന് സ്പോർട്ടിങ് ക്ലബ് ഡൽഹിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. വൈകുന്നേരം 4; 30 ന് ബ,ബാംബോലിം സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ചാമ്പ്യന്മാർ മാത്രമാണ് സെമി ഫൈനലിന് യോഗ്യത നേടുക എന്നതിനാൽ മത്സരം ബ്ലാസ്റ്റേഴ്സിന് നിർണായകമാണ്.
