FootballIndian Super LeagueKBFC

ബ്ലാസ്റ്റേഴ്‌സിൽ നിന്ന് അഞ്ച് താരങ്ങൾ ഇന്ത്യയുടെ സാധ്യത ടീമിൽ; സൂപ്പർ കപ്പിൽ തിരിച്ചടിയാക്കുമോ!!

സൂപ്പർ ലീഗിൽ ഗംഭീര ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ. ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച് പോയിന്റ് പട്ടികയിൽ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ. മുംബൈക്കെതിരെയുള്ള അടുത്ത മത്സരത്തിൽ സമനില നേടിയാൽ തന്നെ കൊമ്പന്മാർക്ക് സെമി ഫൈനൽ ഉറപ്പിക്കാം. 

എന്നാൽ അതെ സമയത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷവും അതോടൊപ്പം തന്നെ ആശങ്കജനകവുമായ അപ്ഡേറ്റുകളാണ് വരുന്നത്. നവംബർ 15ന് നടക്കാൻ പോവുന്ന ഇന്ത്യ അണ്ടർ 23യുടെ തായ്‌ലൻഡിനെതിരെയുള്ള മത്സരത്തിലേക്കായി ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ച് യുവ താരങ്ങൾ സാധ്യത ടീമിൽ ഇടം ലഭിച്ചിരിക്കുകയാണ്. 

സുമിത് ശർമ്മ, കോറു സിംഗ് മലയാളി താരങ്ങളായ മുഹമ്മദ്‌ ഷഹീഫ്, വിബിൻ മോഹനൻ, മുഹമ്മദ്‌ ഐമെൻ എന്നിവർക്കാണ് ഇപ്പോൾ ഇന്ത്യ അണ്ടർ 23 ടീമിൽ ഇടം ലഭിച്ചിരിക്കുന്നത്‌. ആശങ്കജനകമായ കാര്യം എന്താണ് വെച്ചാൽ സൂപ്പർ കപ്പിന്റെ സെമി ഫൈനൽ മത്സരങ്ങൾ എപ്പോളാണ് നടക്കുക എന്നതിൽ ഔദ്യോഗിക പ്രഖ്യാപ്പനം ഇതുവരെ വന്നിട്ടില്ല.

അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് സെമി ഫൈനൽ യോഗ്യത ലഭിക്കുകയും, സെമി മത്സരം ഈയൊരു സമയത്തായി നടക്കുകയും ചെയ്താൽ ഈ അഞ്ച് താരങ്ങൾക്കും ബ്ലാസ്റ്റേഴ്‌സിനായി കളിക്കാൻ സാധിചേക്കില്ല. പക്ഷെ സൂപ്പർ കപ്പിന്റെ സെമി ഫൈനൽ നവംബർ അവസാനമാണ് നടക്കുകയെന്നാണ് മാർക്കസ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

അങ്ങനെയാണേൽ അഞ്ച് താരങ്ങൾക്കും സൂപ്പർ കപ്പിൽ പങ്കെടുക്കാം. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അപ്ഡേറ്റ് AIFF ഉടൻ തന്നെ പുറത്ത് വിടുമെന്ന് വിശ്വസിക്കാം. നവംബർ 15ന് ബാങ്കോക്ക് വെച്ചാണ് ഇന്ത്യ-തായ്‌ലൻഡ് സൗഹൃദ  മത്സരം നടക്കുക. ഇതിന് മുന്നോടിയായുള്ള പരിശീലനം ഇന്ത്യൻ ടീം നവംബർ ഏഴിന് കൊൽക്കത്തയിൽ വെച്ച് തുടങ്ങും.

ഇന്ത്യ vs ബാങ്കോക്ക് സാധ്യത സ്‌ക്വാഡിൽ ഇടം ലഭിച്ച താരങ്ങൾ ഇതാ….

ഗോൾകീപ്പർമാർ: ദീപേഷ് ചൗഹാൻ, കമാലുദ്ദീൻ എകെ, മോഹൻരാജ് കെ, പ്രിയാൻഷ് ദുബെ.

ഡിഫൻഡർമാർ: ദിപ്പേന്ദു ബിശ്വാസ്, ഹർഷ് പലാണ്ഡെ, മുഹമ്മദ് സഹീഫ്, റിക്കി മീതേയ് ഹൂബാം, റോഷൻ സിംഗ് തങ്‌ജാം, സനാതോംബ സിങ് യാങ്‌ലെം, സുമിത് ശർമ ബ്രഹ്മചാരിമയൂം.

മിഡ്ഫീൽഡർമാർ: ആയുഷ് ദേവ് ഛേത്രി, ലാൽറിൻലിയാന ഹ്നാംതെ, മംഗ്ലെൻതാങ് കിപ്ഗെൻ, മുഹമ്മദ് ഐമെൻ, ഷിവാൾഡോ സിംഗ് ചിംഗങ്ബാം, സിംഗമയും ഷാമി, വിബിൻ മോഹനൻ, വിനിത് വെങ്കിടേഷ്.

ഫോർവേഡുകൾ: അലൻ സജി, കോറൂ സിംഗ് തിങ്കുജം, മുഹമ്മദ് സനൻ, പാർഥിബ് ഗൊഗോയ്, പസാങ് ദോർജി തമാങ്, തോയ് സിംഗ് ഹുയ്‌ഡ്രോം.