മുൻ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ജെസ്സൽ കാർനെയ്‌റോ കേരളത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. എന്നാൽ ഈ തവണ താരം ബ്ലാസ്റ്റേഴ്‌സിലേക്കോ ഗോകുലം കേരളയിലേക്കൊ അല്ല വരുന്നത്.
IFT ന്യൂസ് മീഡിയുടെ റിപ്പോർട്ട് പ്രകാരം ജെസ്സൽ കാർനെയ്‌റോ കേരള ക്ലബ്ബായ വയനാട് യുണൈറ്റഡിലേക്ക് കൂടുമാറാനൊരുങ്ങുകയാണ്. നിലവിൽ കേരള പ്രീമിയർ ലീഗ് കളിക്കുന്ന ക്ലബ്ബാണ് വയനാട് യുണൈറ്റഡ്.
ജെസ്സൽ 2019 മുതൽ 2023 കാലയളവിലാണ് ബ്ലാസ്റ്റേഴ്‌സിനായി പന്ത് തട്ടിയത്. താരം ഡെമ്പോ എഫ്സിയിൽ നിന്നുമായിരുന്നു ബ്ലാസ്റ്റേഴ്‌സിലെത്തിയത്. ലെഫ്റ്റ് ബാക്ക് താരം 63ഓളം മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിട്ടുണ്ട്.
2020 സീസണിൽ ജെസ്സലിനെ ആദ്യം വൈസ്-ക്യാപ്റ്റനാക്കുകയും പിന്നീട് ടീമിന്റെ ക്യാപ്റ്റനുമാക്കുകയായിരുന്നു. തുടക്ക സീസണുകളിൽ ഗംഭീര പ്രകടനമായിരുന്നു ജെസ്സൽ ബ്ലാസ്റ്റേഴ്‌സിനായി കാഴ്ച്ചവെച്ചത്.
എന്നാൽ പിന്നീട് താരത്തിന്റെ പ്രകടനം മോശമാക്കുകയും ബംഗളുരു എഫ്സിയിലേക്ക് വിൽക്കുകയുമായിരുന്നു. പക്ഷെ താരത്തിന് ബംഗളുരുവിൽ വേണ്ടത്രോളം അവസരം ലഭിച്ചരുന്നില്ല. ഇതോടെ താരം സ്‌ക്വാഡിൽ നിന്ന് തന്നെ പുറത്താക്കുകയായിരുന്നു.