മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരവും മലയാളിയുമായ റിനോ ആന്റോ പ്രൊഫഷണൽ ഫുട്ബാളിൽ നിന്നും വിരമിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
2016, 2017-18 സീസണുകളിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച താരമാണ് റിനോ. 2016 ൽ സ്റ്റീവ് കോപ്പലിന് കീഴിൽ ഫൈനൽ വരെത്തിയ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലെ താരം കൂടിയായിരുന്നു റിനോ.
തൃശൂർ സ്വദേശിയായ ഈ റൈറ്റ് ബാക്ക് മോഹൻ ബഗാൻ, സാൽഗോക്കർ,ബെംഗളൂരു എഫ്സി, ഈസ്റ്റ് ബംഗാൾ തുടങ്ങീ ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.
2021-22 സീസണിൽ റൌണ്ട് ഗ്ലാസ് പഞ്ചാബ് എഫ്സിയുടെ ഭാഗമായിരുന്നു. താരം അവസാനമായി കളിച്ച ക്ലബും ഇത് തന്നെയാണ്.
ഇന്ത്യൻ ദേശീയ ടീമിനായി 9 തവണ കളിച്ച താരം ഇന്ത്യ അണ്ടർ 19, അണ്ടർ 23 ടീമിനായും കളിച്ചിട്ടുണ്ട്.
