FootballKBFCSports

ലോകോത്തര താരങ്ങൾക്കൊപ്പം ‘ബ്ലാസ്റ്റേഴ്സിന്റെ കൊമ്പൻ’; ഇത് അഭിമാനനിമിഷം

2022-23 സീസണിലാണ് താരം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ആ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കളിച്ചിരുന്നു. ബ്ലാസ്റ്റേഴ്സിനായി 18 മത്സരങ്ങളിൽ നിന്നായി താരം 4 ഗോളുകൾ നേടിയിട്ടുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്സിൽ കളിച്ച ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച വിദേശ താരം ആര് എന്ന കാര്യത്തിൽ പല അഭിപ്രായങ്ങളും ഉണ്ടാവും. എന്നാൽ ബ്ലാസ്റ്റേഴ്‌സ് കൊണ്ട് വന്നതിൽ ഏറ്റവും മികച്ച വിദേശ താരമാണ് ഇവാൻ കലിയുഷ്‌നി എന്ന കാര്യത്തിൽ ആരാധകർക്ക് സംശയമില്ല. ഇന്ന് ലോകഫുട്ബോളിലെ വമ്പന്മാർക്കൊപ്പം പന്ത് തട്ടുന്ന കലിയുഷ്‌നിയെ ടീമിലെത്തിക്കാൻ കഴിഞ്ഞിരുന്നു എന്നത് ബ്ലാസ്റ്റേഴ്സിന്റെ എക്കാലെത്തയും മികച്ച നേട്ടങ്ങളിൽ ഒന്നായിരിക്കും.

ഇന്നലെ നടന്ന ഫിഫ യൂറോപ്യൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉക്രൈന് വേണ്ടി ഫ്രാൻസിനെതിരെ കലിയുഷ്‌നിയും ഇറങ്ങിയിരുന്നു. എംബാപ്പെ, ചൗമിനി, ഒസ്മാൻ ടെമ്പേലെ തുടങ്ങിയ ലോകോത്തര കളിക്കാർ അണിനിരന്ന ഫ്രാൻസിനെതിരെയും കലിയുഷ്‌നി പന്ത് തട്ടിയത് എന്നത് ബ്ലാസ്റ്റേഴ്സിനും അഭിമാനകരമായ നേട്ടമാണ്.

കളിച്ചു എന്ന് മാത്രമല്ല, മികച്ച പ്രകടനവും താരത്തിന് ഫ്രാൻസിനെതിരെ കാഴ്ച്ച വെക്കാനായി. മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് ഫ്രാൻസ് വിജയിച്ചെങ്കിലും മത്സരത്തിൽ 90 മിനുട്ടും കളിച്ച കലിയുഷ്‌നി ഒരു കീ പാസും ഒരു ബിഗ് ചാൻസ് ക്രിയേറ്റ് ചെയ്യുകയും ചെയ്തു. 77% ആയിരുന്നു മത്സരത്തിൽ താരത്തിന്റെ പാസിംഗ് കൃത്യത.

കലിയുഷ്‌നി ഉക്രൈന് വേണ്ടി കളിക്കുന്ന ആദ്യ അന്തരാഷ്ട്ര മത്സരമല്ല ഇത്. 2024 ഒക്ടോബറിൽ ജോർജിയക്കെതിരെ നടന്ന മത്സരത്തിൽ അരങ്ങേറ്റം കുറിച്ച താരം ഇതിനോടകം 6 അന്തരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

2022-23 സീസണിലാണ് താരം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ആ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കളിച്ചിരുന്നു. ബ്ലാസ്റ്റേഴ്സിനായി 18 മത്സരങ്ങളിൽ നിന്നായി താരം 4 ഗോളുകൾ നേടിയിട്ടുണ്ട്.