FootballReal MadridSportsTransfer News

യൂറോപ്യൻ ഓഫർ വേണ്ട; മുൻ റയൽ മാഡ്രിഡ് താരം ഇന്റർ മിയാമിയിലേക്ക്..

യൂറോപ്പിൽ നിന്നും മറ്റൊരു കിടിലൻ താരത്തെ കൂടി മിയാമി ടീമിലെത്തിക്കാൻ ഒരുങ്ങുകയാണ്.

ലയണൽ മെസ്സിയുടെ വരവിന് പിന്നാലെ ലോകോത്തര താരങ്ങൾ ഇന്റർ മിയാമിയിലേക്ക് എത്തിയിട്ടുണ്ട്. സെർജിയോ ബുസ്ക്കറ്റ്സ്, ജോർഡി ആൽബ, ലൂയി സുവാരസ്, ഡി പോൾ എന്നീ പ്രമുഖരെ ടീമിലെത്തിക്കാൻ മിയാമിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ യൂറോപ്പിൽ നിന്നും മറ്റൊരു കിടിലൻ താരത്തെ കൂടി മിയാമി ടീമിലെത്തിക്കാൻ ഒരുങ്ങുകയാണ്.

മുൻ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സെർജിയോ റെഗുയിലോൺ (Sergio Reguilón) യൂറോപ്പിലെയും ഏഷ്യയിലെയും മികച്ച ഓഫറുകൾ തള്ളിക്കളഞ്ഞ് ലിയോണൽ മെസ്സിയുടെ (Lionel Messi) ക്ലബ്ബായ ഇൻ്റർ മിയാമിയിൽ ചേരാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

ഇറാനിലെ പ്രമുഖ ക്ലബ്ബായ പെർസെപോളിസിൽ (Persepolis) നിന്നും റെഗുയിലോണിന് വലിയ ഓഫർ താരത്തിന് ലഭിച്ചിരുന്നു.പ്രതിവർഷം €4 മില്യൺ (ഏകദേശം 36 കോടി രൂപ) വരെ ശമ്പളമാണ് താരത്തിന് ഇറാനിയൻ ക്ലബ് വാഗ്ദാനം ചെയ്തത്. കൂടാതെ ലാലിഗ ക്ലബ്ബുകളും താരത്തെ സമീപിച്ചിരുന്നു.

എന്നാൽ ഈ ഓഫറുകളെയെല്ലാം തള്ളിക്കളഞ്ഞ് ഇൻ്റർ മിയാമിയിൽ മാത്രമേ കളിക്കൂ എന്ന് റെഗുയിലോൺ തൻ്റെ ഏജൻ്റിനെ അറിയിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.നിലവിൽ റെഗുയിലോണും ഇൻ്റർ മിയാമി ക്ലബ്ബും തമ്മിലുള്ള ചർച്ചകൾ അഡ്വാൻസ്ഡ് ഘട്ടത്തിലാണ്. താരത്തെ ടീമിലെത്തിക്കുന്നതിൽ മിയാമി മാനേജ്‌മെൻ്റ് ഏറെക്കുറെ വിജയിച്ചതായാണ് സൂചന.

ടോട്ടനം ഹോട്ട്‌സ്‌പർ, മാഞ്ചസ്റ്റർ യുണൈറ്റഡ് (Manchester United), സെവിയ്യ (Sevilla), റയൽ മാഡ്രിഡ് (Real Madrid) തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്കായി താരം ബൂട്ടണിഞ്ഞിട്ടുണ്ട്.

content: Sergio Reguilón has made his decision: he is prioritizing a move to Inter Miami. The defender dismissed attractive proposals, including a massive Persepolis Reguilón Offer, to join Lionel Messi Inter Miami. This development is now major MLS Transfer News, confirming the advanced stage of the Reguilón Transfer saga.