CricketIndian Cricket TeamSports

സഞ്ജുവിനായി ഒരുക്കുന്നത് വൻ കെണി, ഇത് ലാസ്റ്റ് ചാൻസ്; വെളിപ്പെടുത്തലുമായി മുൻ താരം

ഏഷ്യകപ്പിലെ ആദ്യ മത്സരത്തിൽ ദുർബലരായ യുഎഇക്കെതിരെ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. ബാറ്റ് ചെയ്യനായില്ലെങ്കിലും മലയാളി താരം സഞ്ജു സാംസൺ ആദ്യ ഇലവനിൽ ഇടം പിടിച്ചത് ആരാധകർക്ക് സന്തോഷം നൽകുന്നുണ്ട്. എന്നാൽ സഞ്ജുവിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയതിലൂടെ അദ്ദേഹത്തെ ബലിയാടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ സെലക്ടർ കൃഷ്ണമാചാരി ശ്രീകാന്ത്.

പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചെങ്കിലും ബാറ്റിങ്ങിൽ സഞ്ജുവിനെ മധ്യനിരയിലേക്കു മാറ്റിയത് വ്യകത്മായ പദ്ധതികളോടെയാണെന്ന് അദ്ദേഹം പറയുന്നു.

സഞ്ജു അഞ്ചാം സ്ഥാനത്ത് അധികം ബാറ്റ് ചെയ്തിട്ടില്ല, ആ സ്ഥാനത്ത് ബാറ്റ് ചെയ്യേണ്ടതുമില്ല. അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്യുന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം കെടുത്തിക്കളയും.ഈ സ്ഥാനത്ത് അടുത്ത മൂന്ന് ഇന്നിങ്സുകളിൽ അദ്ദേഹം റൺസ് നേടിയില്ലെങ്കിൽ, ശ്രേയസ് അയ്യർ പകരക്കാരനാകും.’’– ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

‘‘സഞ്ജു സാംസണെ അവർ മധ്യനിരയിലാണ് കളിപ്പിക്കുന്നത്. അവർ അദ്ദേഹത്തെ ഫിനിഷറായി ഉപയോഗിക്കുമോ? ഇല്ല. അത് ഹാർദിക് പാണ്ഡ്യയും ശിവം ദുബെയുമായിരിക്കും. അപ്പോൾ സാംസൺ അഞ്ചാം സ്ഥാനത്ത് കളിക്കും. അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുമോ? അതൊരു ചോദ്യചിഹ്നമാണ്. ജിതേഷ് ശർമയ്ക്ക് പകരം സഞ്ജു സാംസണെ കളിപ്പിക്കുകയാണ്. ഏഷ്യാ കപ്പിൽ കുഴപ്പമില്ല, പക്ഷേ ട്വന്റി20 ലോകകപ്പിൽ എന്ത് സംഭവിക്കും?’’– അദ്ദേഹം ചോദിച്ചു

ഇന്ത്യയ്ക്കായി അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്ത് സഞ്ജു ഇതുവരെ നേടിയത് 20.62 ശരാശരിയിൽ 62 റൺസാണ്. ഓപ്പണറായിട്ടുള്ള പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതു വളരെ കുറവാണ്.