ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിനുള്ള തയ്യാറെടുപ്പിലാണ് AIFF. നിലവിൽ ക്ലബ്ബുകളെല്ലാം പങ്കെടുക്കാൻ സമ്മതിച്ചത്തോടെ, ഫിക്സചറുകൾ തയ്യാറാക്കുന്ന അവസാന ഘട്ട ഒരുക്കങ്ങളിലാണ് AIFF.
ഫിക്സചറുകൾ നിർമ്മിക്കുന്നത്തിനൊപ്പം തന്നെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിന്റെ സംപ്രേഷണ അവകാശം ആര് വാങ്ങുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
നിലവിലെ സാഹചര്യത്തിൽ ISL സംപ്രേഷണ അവകാശം സ്വന്തമാക്കാനായി ഫാൻ കോഡ്, സോണി സ്പോർട്സ്, സീ സ്പോർട്സ് പിന്നെ യുകെ ബേസ്ഡ് കമ്പനിയായ ടു സർക്കിൾസും ബിഡ് സമർപ്പിച്ചിട്ടുണ്ട്. നിലവിൽ AIFF ഈ കമ്പനികളുമായി ചർച്ചകളിലാണ്.
എന്തിരുന്നാലും ISL 2025-26 സീസൺ ഫെബ്രുവരി 14ന് ആരംഭിക്കുന്നതാണ്. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനെ നേരിടുമെന്നാണ് അഭ്യൂഹങ്ങൾ വരുന്നത്.
