CricketIndian Cricket TeamSports

ഏകദിനടീമിൽ കളിക്കണോ? എങ്കിൽ കോഹ്ലിയും രോഹിതും അക്കാര്യം ചെയ്യണമെന്ന് ഗംഭീർ

സീനിയർ താരങ്ങൾ ഏകദിന ടീമിൽ തുടരണമെങ്കിൽ അവർ ഒരു നിബന്ധന പാലിക്കണമെന്നാണ് ഗംഭീർ നിർദേശിച്ചിരിക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും ഏകദിന ക്രിക്കറ്റ് ഭാവി ചർച്ചാവിഷയമാണ്. സമീപകാലത്ത് ഏകദിന ടീമിൽ അവരുടെ സ്ഥാനം സംബന്ധിച്ച് പല അഭിപ്രായങ്ങളും ഉയർന്നിരുന്നു.ഈ വിഷയത്തിൽ പരിശീലകൻ ഗംഭീർ നിർണ്ണായകമായ തീരുമാനം എടുത്തതായി റിപ്പോർട്ട്‌.

സീനിയർ താരങ്ങൾ ഏകദിന ടീമിൽ തുടരണമെങ്കിൽ അവർ ഒരു നിബന്ധന പാലിക്കണമെന്നാണ് ഗംഭീർ നിർദേശിച്ചിരിക്കുന്നത്.ആഭ്യന്തര ഏകദിന ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിൽ ഇരുവരും നിർബന്ധമായും കളിക്കണമെന്നാണ് ഗംഭീറിന്റെ നിർദ്ദേശം.

ആർക്കും ടീമിൽ പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്നാണ് ഗംഭീറിന്റെ നിർദേശമെന്നാണ് റിപ്പോർട്ട്‌.

യുവതാരങ്ങൾ കഠിനാധ്വാനം ചെയ്ത് ടീമിലെത്തുമ്പോൾ, സീനിയർ താരങ്ങൾക്കും അതേ നിയമം ബാധകമാക്കണമെന്നാണ് ഗംഭീറിന്റെ നിലപാട്.

പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ടീം തിരഞ്ഞെടുപ്പെന്നും ഗംഭീർ ആവശ്യപ്പെടുന്നു.ഗംഭീറിന്റെ ഈ പരാമർശം ക്രിക്കറ്റ് ലോകത്ത് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ഈ ആശയം വലിയ ശ്രദ്ധ നേടുന്നു.