CricketCricket LeaguesIndian Cricket TeamSports

IPL: സൂപ്പർ ഓൾറൗണ്ടർ സിഎസ്കെയിലേക്ക്; വമ്പൻ ട്രേഡ് ഡീൽ പൂർത്തിയായി

മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് ഒരു കിടിലൻ ട്രേഡ് നീക്കത്തിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.

വരാനിരിക്കുന്ന ഐപിഎൽ സീസണിനായുള്ള മുന്നൊരുക്കത്തിലാണ് ടീമുകൾ. ഡിസംബറിൽ നടക്കുന്ന മിനി ലേലത്തിനായി നവംബർ 15 ന് മുമ്പ് റിറ്റൻഷൻ/ റിലീസ് ലിസ്റ്റുകൾ കൈമാറാനാണ് ബിസിസിഐ ഐപിഎൽ ടീമുകളോടെ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ ടീമുകളൊക്കെയും സജീവ ചർച്ചകളിലാണ്. ഇതിനിടയിൽ മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് ഒരു കിടിലൻ ട്രേഡ് നീക്കത്തിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.

ALSO READ: വിരമിക്കൽ സൂചന നൽകി കോഹ്ലി; ആരാധകർക്ക് നന്ദി അറിയിച്ച് മടക്കം ( വീഡിയോ കാണാം)

‘സമയം തമിഴ്’ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ ഗുജറാത്ത് ടൈറ്റൻസ് (GT) വിട്ട് ചെന്നൈ സൂപ്പർ കിംഗ്സിൽ (CSK) ചേരുമെന്നാണ്.സുന്ദറിനെ കൈമാറുന്നതിനായി ജി.ടി.ക്ക് സി.എസ്.കെ. ‘ഓൾ-ക്യാഷ് ട്രേഡ്’ (പണമായി മാത്രം നൽകുന്ന കൈമാറ്റം) വാഗ്ദാനം ചെയ്തതായും സമയം തമിഴ് റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: സഞ്ജുവിനെ ഞങ്ങൾ റാഞ്ചും; ഐപിഎൽ വമ്പന്മാരുടെ വമ്പൻ സൂചന

കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനായി പരിമിതമായ അവസരങ്ങൾ മാത്രമാണ് സുന്ദറിന് ലഭിച്ചത്. ഇത് താരത്തെ മറ്റൊരു ടീമിലേക്ക് വിടാൻ ജി.ടി.യെ പ്രേരിപ്പിച്ചു എന്നാണ് സൂചന. അതേ സമയം, സഎസ്കെ ആവട്ടെ രവി അശ്വിന് പകരക്കാരനായി മികച്ചൊരു താരത്തെ തേടുകയും ചെയ്യുന്നുണ്ട്. ഇതോടെയാണ് സിഎസ്കെ തരത്തിൽ താൽപര്യം പ്രകടിപ്പിച്ചത്.ട്രേഡ് ഡീൽ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ലെങ്കിലും, ഇരു ടീമുകളും തമ്മിൽ ചർച്ചകൾ നടന്നതായും ജി.ടി. ഈ കൈമാറ്റത്തിന് സമ്മതം മൂളിയതായും റിപ്പോർട്ടുകൾ പറയുന്നു.

content: Gujarat Titans star joins CSK through IPL trade