ഒരു കാലത്ത് ഐഎസ്എല്ലിനോട് മുഖം തിരിച്ച പല ക്ലബ്ബുകളും ഇന്ന് ഐഎസ്എൽ കളിക്കുന്നവരും ഐഎസ്എൽ കളിയ്ക്കാൻ ആഗ്രഹിക്കുന്നവരുമാണ്. അതിനൊരു ഉദാഹരണമാണ് ഈസ്റ്റ് ബംഗാൾ. ഐഎസ്എൽ ഒരു സർക്കസ് ലീഗാണ് എന്ന് വിശേഷിപ്പിച്ച ഈസ്റ്റ് ബംഗാൾ ആരാധകർ ഇപ്പോൾ ഈസ്റ്റ് ബംഗാളിനെ സപ്പോർട് ചെയ്യുന്നത് ഐഎസ്എല്ലിലാണ്. ഇന്ത്യയുടെ ഫസ്റ്റ് ഡിവിഷനായി ഐഎസ്എൽ ഉയർന്നതാണ് പല ക്ലബ്ബുകളെയും ഐഎസ്എൽ കളിയ്ക്കാൻ പ്രേരിപ്പിക്കുന്നത് നേരത്തെ ഐ- ലീഗ് ക്ലബായ ശ്രീനിധി ഡെക്കാൻ ഐഎസ്എൽ പ്രവേശനത്തിനായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു ഐ-ലീഗ് ക്ലബ് കൂടി ഐഎസ്എൽ കളിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ്.
ഇന്ത്യൻ ഫുട്ബോളിലെ എക്കാലത്തെയും പ്രമുഖ ക്ലബ്ബുകളിലൊന്നായ ഡെംപോ സ്‌പോർട്ടിംഗ് ക്ലബ്ബ് (Dempo SC) ആണ് ഐഎസ്എൽ പ്രവേശനം പരസ്യമാക്കിയത്. ക്ലബ്ബിൻ്റെ പ്രസിഡൻ്റ് ശ്രീനിവാസ് ഡെംപോ തന്നെയാണ് ഈ ആഗ്രഹം തുറന്നുപറഞ്ഞത്.
ALSO READ: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സ് കളിക്കുക ‘ക്വിക്ക് പ്ലേ’ സ്ട്രാറ്റജിയിൽ
ഐ.എസ്.എല്ലിന്റെ ഭാവി എന്തായിരിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ലെങ്കിലും, ലീഗിൽ പ്രവേശിക്കാൻ അവസരം ലഭിച്ചാൽ അത് ഉടൻ സ്വീകരിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.ഐ-ലീഗിൽ നിലവിൽ കളിക്കുന്ന ഡെംപോ എസ്.സി., ഇന്ത്യൻ ഫുട്‌ബോളിലെ ഏറ്റവും പ്രീമിയർ ടൂർണമെൻ്റായ ഐ.എസ്.എല്ലിൽ എത്തുക എന്നതാണ് തങ്ങളുടെ ക്ലബ്ബിന്റെ ആഗ്രഹമെന്നും അടിവരയിട്ടു.
ALSO READ: ഐഎസ്എല്ലിന് ഇനി പുതിയ ഫോർമേഷൻ; രണ്ട് പുതിയ നിയമങ്ങൾ പ്രാബല്യത്തിലേക്ക്..
എന്നാൽ ഐഎസ്എൽ ഇനി കോർപറേറ്റ് എൻട്രി സ്വീകരിക്കാൻ സാധ്യതയില്ല. മറിച്ച് ഐ- ലീഗിൽ നിന്നും ടീമുകളെ പ്രമോട്ട് ചെയ്യുക എന്ന വഴി മാത്രമായിരിക്കും എഐഎഫ്എഫ് സ്വീകരിക്കുക. അതിനാൽ ഐഎസ്എൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ ക്ലബ്ബുകളും ഐ- ലീഗ് വിജയിച്ച് യോഗ്യത തെളിയിക്കേണ്ടതുണ്ട്.
