ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഇന്ത്യൻ ഫുട്ബോൾ വളർന്നു കൊണ്ടിരിക്കുകയാണ്. നിലവിലെ ഷെഡ്യൂൾ പ്രകാരം ഇന്ത്യൻ പുരുഷൻ ടീമിന് വമ്പന്മാരെയാണ് നേരിടാനുള്ളത്.
നേരത്തെ വന്ന അപ്ഡേറ്റുകൾ പ്രകാരം ഇന്ത്യ വരും മാസങ്ങളിലെ ഇന്റർനാഷണൽ ബ്രേക്കിൽ ബ്രസീൽ, കേപ്പ് വെർഡേ, ന്യൂ സിലാൻഡ് രാജ്യങ്ങളെ നേരിടാൻ ഒരുങ്ങുകയാണ്. ഇപ്പോളിത ഇവർക്ക് പുറമെ ലോകകപ്പിൽ പങ്കെടുത്ത പനാമയെയും നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യ.
സെപ്റ്റംബർ-ഒക്ടോബർ ഇന്റർനാഷണൽ ബ്രേക്കിനിടയിലായിരിക്കും ഈയൊരു മത്സരം അരങ്ങേറുക. ഇതുമായി ബന്ധപ്പെട്ടുള്ള ഓഫർ ലെറ്ററുകൾ AIFF ഉം പനാമയും തമ്മിൽ ഒപ്പിട്ടു കഴിഞ്ഞു.
ഏറ്റവും സാധ്യത സെപ്റ്റംബർ 26 അല്ലെങ്കിൽ 27 തീയതി നടക്കാനാണ്. എന്നാൽ മത്സരം എവിടെ വെച്ച് നടക്കണമെന്ന് തീരുമാനമായിട്ടില്ല.
ഒക്ടോബർ മൂന്നിനാണ് ഇന്ത്യ-ബ്രസീൽ മത്സരം ഷെഡ്യൂൾ ചെയ്തത്. ഈയൊരു മത്സരം കൊൽക്കത്തയിൽ വെച്ചായിരിക്കും നടക്കുക. അതിനു ശേഷം ന്യൂ സിലാൻഡിനെതിരെ നവംബറിൽ രണ്ട് മത്സരങ്ങൾ കളിക്കും. നവംബർ 12 ന് ഓക്ക്‌ലൻഡിൽ വെച്ചും നവംബർ 15 ന് ക്രൈസ്റ്റ്ചർച്ചിലും വെച്ചായിരിക്കും മത്സരം നടക്കുക.
കേപ്പ് വെർഡേയുമായുള്ള മത്സരത്തിന് ധാരണയിലെത്തിയെങ്കിലും ഷെഡ്യൂൾ ചെയ്തിട്ടില്ല. ഇങ്ങനെയാണേൽ വരും കുറച്ച് മാസങ്ങൾക്കുള്ളിൽ, ഇന്ത്യ 2026 ലോകകപ്പ് കളിച്ച നാല് രാജ്യങ്ങളുമായി ഏറ്റുമുട്ടും.
നിലവിൽ ഫിഫ റാങ്കിങ്ങിൽ 44ആം സ്ഥാനത്താണ് പനാമയുള്ളത്. 2026 ലോകകപ്പിൽ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്താവുകയായിരുന്നു പനാമ. ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന ഉൾപ്പെടുന്ന ശക്തമായ ഗ്രൂപ്പിലായിരുന്നു പനാമ പന്ത് തട്ടിയത്. അതുകൊണ്ട് തന്നെ ഒരു പോയിന്റ് പോലും നേടാൻ കഴിയാതെ പുറത്താവുകയായിരുന്നു പനാമ.
എന്തിരുന്നാലും ഇന്ത്യ vs പനാമ മത്സരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം AIFF ഉടൻ തന്നെ പുറത്തുവിടുന്നതാണ്.
Summary:- India are set to face Panama during the September-October international break, adding another 2026 World Cup participant to their upcoming schedule. The match is likely to be played on September 26 or 27, although the venue is yet to be confirmed. India will also face Brazil, Cape Verde and New Zealand in the coming months.
