ഓസ്‌ട്രേലിയ- ഇന്ത്യ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം നാളെ സിഡ്‌നിയിൽ നടക്കുകയാണ്. ഇന്ത്യൻ സമയം രാവിലെ ഒമ്പത് മണിക്കാണ് മത്സരം. ആദ്യ രണ്ട് മത്സരത്തിലും തോറ്റ് പരമ്പര നഷ്‌ടമായ ഇന്ത്യക്ക് നാളെത്തെ മത്സരം നിർണായകമല്ലെങ്കിലും കരുത്ത് തെളിയിക്കാൻ ഇന്ത്യയ്ക്ക് നാളെ ജയിച്ചേ തീരൂ. അതേ സമയം, മൂന്നാം മത്സരത്തിൽ ഇന്ത്യൻ നായകസ്ഥാനത്ത് മാറ്റമുണ്ടാവുമെന്നാണ് റിപ്പോർട്ട്. രോഹിതിന് പകരം ഏകദിന നായകസ്ഥാനത്തേക്ക് വന്ന ശുഭ്മാൻ ഗില്ലിന് നാളെ വിശ്രമം നൽകുമെന്നാണ് റിപ്പോർട്ട്.
ALSO READ: IPL: സൂപ്പർ ഓൾറൗണ്ടർ സിഎസ്കെയിലേക്ക്; വമ്പൻ ട്രേഡ് ഡീൽ പൂർത്തിയായി
ഏഷ്യകപ്പ് മുതൽ സജീവമായി ഇന്ത്യയുടെ 3 ഫോർമാറ്റിലും കളിച്ച ഗില്ലിന് ഏകദിന പരമ്പരയ്ക്ക് ശേഷമുള്ള അഞ്ച് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയിലും കളിക്കാനുണ്ട്. അതിനാൽ താരത്തിന് വിശ്രമം അനുവദിക്കാൻ സാധ്യതകളേറെയാണ്. പകരം ഉപനായകൻ ശ്രേയസ് അയ്യരായിരിക്കും മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ നയിക്കുക എന്നാണ് റിപ്പോർട്ട്.
ALSO READ: ഇന്ത്യ തോൽക്കാൻ കാരണം ആ താരം; യുവതാരത്തെ നിർത്തിപ്പൊരിച്ച് ആരാധകർ
അയ്യർ നായകസ്ഥാനത്തേക്ക് വരണമെന്ന ആവശ്യം നേരത്തെ ശക്തമായിരുന്നു. അതിനാൽ അയ്യർക്ക് ഒരു അവസരം നല്കാൻ ഗംഭീർ തയ്യാറാവും. കൂടാതെ മൂന്നാം മത്സരത്തിലും തോൽവിയേറ്റ് വാങ്ങിയാൽ ഗില്ലിന്റെ ആത്മവിശ്വാസത്തെയും അത് ബാധിക്കും. അതിനാൽ ഗംഭീർ പുതിയ തീരുമാനമെടുക്കാനുള്ള സാദ്ധ്യതകൾ ഏറെയാണ്.ഗിൽ പുറത്തിരുന്നാൽ പകരം യശ്വസി ജയ്‌സ്വാൾ ഓപ്പണിങ് സ്ഥാനത്തെത്തും.
ALSO READ: ind vs aus : രണ്ട് കളികളിലും ഇന്ത്യയുടെ ‘തുറുപ്പ് ചീട്ടായി’; ഇവൻ കൊള്ളാമെന്ന് ആരാധകർ
content: Shreyas Iyer to captain India in IND vs AUS 3rd ODI
