ഐഎസ്എല്ലിലെ (indian super league) പുതുമുഖക്കാരായ ഇന്റർ കാശി അവരുടെ ആദ്യ വരവിൽ തന്നെ ഞെട്ടിക്കാനൊരുങ്ങുകയാണ്. ഇന്റർ കാശി എഫ്.സി തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ വിദേശ താരം ഉൾപ്പെടെയുള്ള വമ്പൻ നീക്കങ്ങൾക്കൊരുങ്ങുകയാണ്.
പ്രമുഖ കായിക മാധ്യമപ്രവർത്തകനായ മാർക്കസ് മെർകുലോ ക്ലബ്ബിന്റെ വരാനിരിക്കുന്ന ട്രാൻസ്‌ഫർ നീക്കങ്ങളെക്കുറിച്ചുള്ള ഒരു വമ്പൻ അപ്‌ഡേറ്റ് കൂടി നല്കിയിരിക്കുകയാണ്.
മാർക്കസ് മെർകുലോ നൽകുന്ന അപ്‌ഡേറ്റ് അനുസരിച്ച് ഒരു യൂറോപ്യൻ ദേശീയ ടീമിനായി കളിക്കുന്ന സൂപ്പർ സ്‌ട്രൈക്കറെയാണ് ഇന്റർ കാശി തങ്ങളുടെ ക്യാമ്പിലെത്തിക്കാൻ ശ്രമിക്കുന്നുവെന്നാണ്. ഇദ്ദേഹത്തോടൊപ്പം ഒരു ആഭ്യന്തര സ്‌ട്രൈക്കറെയും ടീം ഉടൻ ടീമിലെത്തിക്കുമെന്നാണ് സൂചന.
കരാർ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് താരങ്ങളുടെ പേരും മറ്റ് ഔദ്യോഗിക വിവരങ്ങളും ക്ലബ്ബ് പുറത്തുവിടുമെന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ ഇന്റർ കാശി താരങ്ങളുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്.

ഇത്തവണ ഐഎസ്എൽ ആവേശം ആശങ്കയാവുന്ന വേളയിലാണ് ഇന്റർ കാശി യൂറോപ്യൻ ദേശീയ ടീമിനായി കളിക്കുന്ന ഒരു സൂപ്പർ സ്‌ട്രൈക്കർക്കായി വലവിരിച്ചിരിക്കുന്നത് എന്നത് ആരാധകർക്കും ഏറെ സന്തോഷം നൽകുന്നുണ്ട്.
ALSO READ: ബ്ലാസ്റ്റേഴ്സിന്റെ തീരാനഷ്ടം; മുന്നേറ്റനിരയിലെ പടയാളിയെ കൈവിട്ട് കളഞ്ഞു
content: indian super league