ഐഎസ്എൽ 2025-26 സീസണ് ഫെബ്രുവരി 14 ന് തുടക്കമാവുകയാണ്. പ്രതിസന്ധികൾക്കൊടുവിൽ സീസൺ ആരംഭിച്ചെങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇത്തവണ ആശങ്കകൾ ഏറെയുണ്ട് (kerala blasters fc).
അഡ്രിയാൻ ലൂണ, നോഹ സദോയി, ടിയാഗോ ആൽവസ്, യുവാൻ റോഡ്രിഗസ് എന്നിവർ ക്ലബ് വിട്ടത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്. മുന്നേറ്റ നിരയിലെ വിദേശ താരങ്ങളുടെ കൊഴിഞ്ഞ് പോക്ക് ഇത്തവണ മത്സരങ്ങളുടെ ആവേശം കുറയ്ക്കുമോ എന്നതാണ് ആരാധകരുടെ ആശങ്ക.
നിലവിൽ കോൾഡോ ഒബിയെറ്റ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിരയിലെ ഏകവിദേശി. അദ്ദേഹവും ക്ലബിനൊപ്പം ഈ സീസണിൽ തുടരുമോ എന്ന കാര്യവും സംശയത്തിലാണ്.
മുന്നേറ്റനിരയിലെ വിദേശികളുടെ അഭാവം മൂലം ബ്ലാസ്റ്റേഴ്സിന് ഇത്തവണ ഇന്ത്യൻ മുന്നേറ്റ താരങ്ങളെ കൂടുതലായും ആശ്രയിക്കേണ്ടി വരും. ഐമൻ, കോറു സിങ്, നിഹാൽ സുധീഷ് എന്നീ പേരുകൾ ബ്ലാസ്റ്റേഴ്സിന് ആശ്വാസം നൽകുന്നുണ്ടെങ്കിലും ഇത്തവണ ബ്ലാസ്റ്റേഴ്‌സ് മിസ് ചെയ്യുന്ന പ്രധാനിയാണ് ഇഷാൻ പണ്ഡിത.
ബ്ലാസ്റ്റേഴ്സിലേക്ക് ഒരുപാട് പ്രതീക്ഷകളുമായി എത്തിയ താരമാണ് ഇഷാൻ. എന്നാൽ പരിക്കും മറ്റു കാര്യങ്ങളുമായി പണ്ഡിതയ്ക്ക് ബ്ലാസ്റ്റേഴ്സിൽ അവസരം ലഭിച്ചില്ല. തുടർന്ന് കഴിഞ്ഞ സീസൺ അവസാനം താരം ക്ലബ് വിടുകയും ചെയ്തു.
എഫ്സി ഗോവയുമായി താരം പുതിയ കരാറിൽ ഒപ്പിടുകയും ചെയ്തു. അതായത് വരാനിരിക്കുന്ന സീസണിൽ പണ്ഡിത എഫ്സി ഗോവയ്ക്കായി കളിക്കും.

പ്രധാനമായും ഇന്ത്യൻ മുന്നേറ്റ താരങ്ങളെ ആശ്രയിക്കേണ്ടി വരുന്ന ഒരു സീസണിൽ ഇഷാൻ പണ്ഡിതയ്ക്ക് കൃത്യമായ അവസരം കൊടുക്കാതെ ക്ലബ് വിടാൻ പ്രേരിപ്പിച്ച ബ്ലാസ്റ്റേഴ്സിന്റെ ഘടകം ഇത്തവണ തിരിച്ചടിയാകും. പണ്ഡിത ബ്ലാസ്റ്റേഴ്സിനൊടപ്പം ഉണ്ടായിരുന്നെങ്കിൽ ഇന്ത്യൻ മുന്നേറ്റ താരങ്ങളെ ആശ്രയിക്കേണ്ടി വരുന്ന ഒരു സീസണിൽ ബ്ലാസ്റ്റേഴ്സിന് അത് ഗുണകരമായേനെ.
ALSO READ: ഐഎസ്എൽ; ഉദ്‌ഘാടന മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ്; എതിരാളികൾ കൊൽക്കത്തൻ വമ്പൻമാർ
content: kerala blasters fc
