Indian Super League

ISLലെ പ്രമുഖ ക്ലബ്ബുകളും വിദേശ താരങ്ങളെ ഒഴിവാക്കുന്നു; മറുഭാഗത്ത് ഒറ്റയടിക്ക് നാല് വിദേശ സൈനിങ് പൂർത്തിയാക്കി സ്ഥാനകയറ്റക്കാർ…

ഇന്ത്യൻ സുപ്പർ ലീഗിന്റെ 2025-26 സീസൺ ഫെബ്രുവരി 14ന് ആരംഭിക്കുമെന്ന് AIFF പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും ഒരു ഇടവേളയ്ക്ക് ശേഷം തങ്ങളുടെ തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുകയാണ്.

നിലവിൽ ഐഎസ്എൽ തുടങ്ങുമെന്ന് AIFF അറിയിച്ചുവെങ്കിലും, ചില ക്ലബ്ബുകൾ ഇപ്പോഴും സാമ്പത്തിക പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ എല്ലാ പ്രമുഖ ടീമുകളും തങ്ങളുടെ വിദേശ താരങ്ങളെ വിൽക്കുകയോ, ലോൺ അടിസ്ഥാനത്തിൽ വിട്ട് നൽക്കുകയാണ്.

എന്നാൽ മറുഭാഗത്ത് ഐഎസ്എലിലേക്ക് പുതുതായി പ്രൊമോട്ട് ചെയ്ത് വന്ന ഇന്റർ കാശി ട്രാൻസ്ഫർ വിൻഡോയിൽ തീപ്പൊരി പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഖേൽ നൗവിന്റെ റിപ്പോർട്ട്‌ പ്രകാരം ഇന്റർ കാശി ഒറ്റയടിക്ക് നാല് വിദേശ സൈനിങ് പൂർത്തിയാക്കിയിരിക്കുകയാണ്.

സ്പാനിഷ് ഗോൾകീപ്പർ ലൂയിസ് ടാറെസ്, മിഡ്ഫീൽഡർ സെർജിയോ ലാമസ്, വിംഗർ ആൽഫ്രഡ് പ്ലാനസ,  ഡിഫൻഡർ ഡേവിഡ് ഹ്യൂമനെസിനെയുമാണ് ഇപ്പോൾ ഇന്റർ കാശി സ്വന്തമാക്കിയത്. എന്തിരുന്നാലും ഇന്റർ കാശിയുടെ ഈയൊരു സമയോചിതമായ നീക്കം ഇന്റർ കാശിയെ പോയിന്റ് പട്ടകയിൽ മുൻപന്തിയിലെത്തിക്കുമെന്ന് ഉറപ്പാണ്.