CricketCricket LeaguesIndian Premier LeagueSports

ഇഷാൻ കിഷൻ സൺറൈസസ് വിടാൻ സാധ്യത; കൂടുമാറ്റം മുൻ ചാമ്പ്യന്മാരുടെ തട്ടകത്തിലേക്ക്..?

കഴിഞ്ഞ ലേലത്തിൽ 11.25 കോടി രൂപ മുടക്കിയാണ് സൺറൈസസ് ഹൈദരാബാദ് ഇഷാൻ കിഷനെ സ്വന്തമാക്കിയത്. എന്നാൽ, ഈ വലിയ തുകയ്ക്ക് അനുസരിച്ചുള്ള പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞ സീസണിൽ സാധിച്ചില്ല.

ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതിയ സീസണിനായുള്ള ചർച്ചകൾ ആരംഭിക്കുമ്പോൾ, വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ സൺറൈസസ് ഹൈദരാബാദ് വിടാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇത് സംബന്ധിച്ച് വിശ്വാസയോഗ്യമായ മറ്റ് റിപ്പോർട്ടുകളൊന്നും ലഭ്യമല്ലെങ്കിലും, ചില കാരണങ്ങൾ ഈ സാധ്യതയെ ബലപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ ലേലത്തിൽ 11.25 കോടി രൂപ മുടക്കിയാണ് സൺറൈസസ് ഹൈദരാബാദ് ഇഷാൻ കിഷനെ സ്വന്തമാക്കിയത്. എന്നാൽ, ഈ വലിയ തുകയ്ക്ക് അനുസരിച്ചുള്ള പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞ സീസണിൽ സാധിച്ചില്ല.

ഇഷാനെ റിലീസ് ചെയ്യുകയാണെങ്കിൽ അടുത്ത ലേലത്തിൽ കൂടുതൽ മികച്ച താരങ്ങളെ വാങ്ങിക്കാൻ സൺറൈസസിന് കൂടുതൽ പണം ലഭിക്കും. കൂടാതെ, സൺറൈസസിൽ തന്റെ സ്ഥിരം ഓപ്പണിങ് പൊസിഷനിൽ ഇഷാന് കളിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് അദ്ദേഹത്തിന്റെ പ്രകടനത്തെയും ബാധിച്ചിരിക്കാം.

നിലവിൽ മുൻ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് (കെകെആർ) ഒരു മികച്ച വിക്കറ്റ് കീപ്പർ ബാറ്ററെ അത്യാവശ്യമാണ്. കഴിഞ്ഞ സീസണിൽ അവരുടെ വിക്കറ്റ് കീപ്പർമാരായ ക്വിന്റൺ ഡി കോക്കിനും റഹ്മാനുള്ള ഗുർബാസിനും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ കെകെആറിന് അനിവാര്യമാണ്. സഞ്ജു സാംസണെ അവർ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകളുണ്ടെങ്കിലും, സഞ്ജുവിനായി സി.എസ്.കെ ശക്തമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. സഞ്ജുവിനെ ലഭിച്ചില്ലെങ്കിൽ ഇഷാൻ കിഷൻ കെകെആറിന് ഒരു മികച്ച ഓപ്ഷനാകും.

സഞ്ജുവിന്റെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം വന്നാൽ ഇഷാൻ ഹൈദരാബാദ് വിടാനുള്ള സാധ്യത വർദ്ധിക്കും. കെകെആറിലേക്ക് മാറുകയാണെങ്കിൽ അദ്ദേഹത്തിന് തന്റെ സ്ഥിരം ഓപ്പണിങ് സ്ഥാനം തിരികെ ലഭിക്കാനും അതുവഴി മികച്ച പ്രകടനം പുറത്തെടുക്കാനും സാധിക്കും.