ഇന്ത്യൻ സൂപ്പർ ലീഗ് അനിശ്ചിതത്വത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഈ തവണ പ്രഖ്യാപിച്ച ഇന്ത്യൻ ഫുട്ബോൾ കലണ്ടറിലും ഐ എസ് എൽ ഉൾപെടുത്തിയിട്ടില്ല.അത് കൊണ്ട് തന്നെ പല ക്ലബ്ബുകളും ഇത് വരെ തങ്ങളുടെ പ്രീ സീസൺ ആരംഭിച്ചില്ല. എന്ത് കൊണ്ടാണ് ഐ എസ് എൽ അനിശ്ചിതത്വത്തിലായതെന്ന് പരിശോധിക്കാം
Mra എന്നാ കരാറാണ് ഇതിന് കാരണം. എന്താണ് ഈ കരാർ.2010 ലാണ് ഈ കരാർ ഒപ്പിട്ടിരിക്കുന്നത്. ഈ കരാർ പ്രകാരം FSDL ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ വാർഷിക വരുമാനമായി 50 കോടിയോ അല്ലെങ്കിൽ മൊത്തം വരുമാനത്തിന്റെ 20 ശതമാനമോ ഏതാണ് കൂടുതൽ അത് നൽകണം
ഇപ്പോഴും ഈ കരാറിന്റെ കാര്യത്തിൽ കൂടുതൽ അപ്ഡേറ്റകുൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. എന്നിരുന്നാലും ഈ അനിശ്ചിതത്വത്തിലും ഒരു ഐ എസ് എൽ ക്ലബ് തങ്ങളുടെ പ്രീ സീസൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഈ ക്ലബ്.