Indian Super LeagueTransfer News

ഒടുക്കത്തെ ഡിമാൻഡ്; 24 കാരനെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്ബുകളുടെ മത്സരം

ഐലീഗിൽ 14 മത്സരങ്ങളിൽ നിന്നും 8 ഗോളുകളും 3 അസിസ്റ്റുകളും സ്വന്തമാക്കിയ താരം ഐ ലീഗിലെ ഇന്ത്യൻ ടോപ് സ്‌കോറർ കൂടിയാണ്.

ഐഎസ്എല്ലിൽ സമ്മർ ട്രാൻസ്ഫർ വിൻഡോ ആരംഭിക്കാൻ ഇനിയും മാസങ്ങളുണ്ടെങ്കിലും ടീമുകൾ സമ്മറിൽ സ്വന്തമാക്കേണ്ട താരങ്ങളെ ലിസ്റ്റ് ചെയ്തിരിക്കുകയാണ്. അത്തരത്തിൽ 24 കാരനായ ഒരു ഇന്ത്യൻ താരത്തിനായി ഐഎസ്എൽ ടീമുകൾ ശ്കതമായ നീക്കങ്ങൾ നടത്തുകയാണ് എന്നാണ് റിപോർട്ടുകൾ.

ഐസ്വാൾ എഫ്സിയുടെ 24 കാരനായ സ്‌ട്രൈക്കർ ലാൽറിൻസുവാല ലാൽബിയാക്നിയയ്ക്ക് വേണ്ടിയാണ് ഐഎസ്എൽ ക്ലബ്ബുകൾ ശക്തമായ നീക്കങ്ങൾ നടത്തുന്നത്. താരത്തിന് പിന്നാലെ ഒന്നിലധികം ക്ലബ്ബുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അടുത്ത മാസത്തോട് കൂടി താരത്തിന് ഐസ്വാളുമായി കരാർ അവസാനിക്കും. അതിനാൽ ഫ്രീ ഏജന്റ് ആയി തന്നെ ക്ലബ്ബുകൾക്ക് താരത്തെ സ്വന്തമാക്കാം. ഐസ്വാളിനോടൊപ്പം ഈ സീസണിൽ നടത്തിയ മികച്ച പ്രകടനമാണ് താരത്തെ വമ്പന്മാരുടെ കണ്ണിൽ പതിയാൻ കാരണം.

ഐലീഗിൽ 14 മത്സരങ്ങളിൽ നിന്നും 8 ഗോളുകളും 3 അസിസ്റ്റുകളും സ്വന്തമാക്കിയ താരം ഐ ലീഗിലെ ഇന്ത്യൻ ടോപ് സ്‌കോറർ കൂടിയാണ്.

ഗോകുലം കേരളയുടെയും ബംഗളുരു എഫ്സിയുടെയും യൂത്ത് സിസ്റ്റത്തിലൂടെ വളർന്ന് വന്ന താരമാണ് ഈ മിസോറാം മുന്നേറ്റ താരം.