ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ സഞ്ജു സാംസണും കൂട്ടർക്കും തിരച്ചടികളോടെയാണ് തുടക്കം. ആദ്യ മത്സരത്തിൽ തന്നെ ആറ് വിക്കറ്റ് നഷ്ടത്തിൽ 286 റൺസുകളാണ് ആദ്യ ഇന്നിങ്സിൽ തന്നെ ഹൈദരാബാദ് രാജസ്ഥാനെതിരെ അടിച്ച് കൂട്ടിയത്.
ട്രാവിസ് ഹെഡിന്റെ അർധസെഞ്ച്വറിയും ഇഷാൻ കിഷന്റെ സെഞ്ച്വറിയുമാണ് ഹൈദരാബാദിന് തുണയായത്. എന്നാൽ മറുഭാഗത്ത് നോക്കുകയാണേൽ രാജസ്ഥാൻ ബൗളർമാരുടെ മോശം പ്രകടനമാണ് കാണാൻ കഴിഞ്ഞത്.
ഇതിൽ 12.50 കോടിക്ക് RR ഈ മെഗാ ലേലത്തിൽ സ്വന്തമാക്കിയ ഇംഗ്ലീഷ് ബൗളർ ജോഫ്ര ആർച്ചർ, 4 ഓവറിൽ 76 റൺസുകളാണ് വഴങ്ങിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഒരു ബൗളർ ഒരു മത്സരത്തിൽ വിട്ടുകൊടുക്കുന്ന ഏറ്റവും ഉയർന്ന കണക്കാണ് ഇത്.
അതോടൊപ്പം താരത്തിന് ഒരു വിക്കെറ്റ് പോലും നേടാൻ കഴിഞ്ഞിട്ടില്ല (4-0-76-0). 19 ആണ് താരത്തിന്റെ ഇക്കോണമി റേറ്റ്. പവർപ്ലേയിൽ ആർച്ചർ എറിഞ്ഞ അഞ്ചാം ഓവറിൽ, നാല് ഫോറുകളും ഒരു സിക്സും ഉൾപ്പെടെ 23 റൺസാണ് പിറന്നത്.
രാജസ്ഥാൻ റോയൽസ് ബൗളർമാരുടെ ഹൈദരാബാദിനെതിരെയുള്ള പ്രകടനം ഇതാ…

ആദ്യ മത്സരത്തിലെ തന്നെ ബൗളിംഗ് പ്രകടനം നോക്കുകയാണേൽ സഞ്ജുവും രാജസ്ഥാനും ഈ സീസണിൽ ഒന്ന് വിയർക്കുക തന്നെ ചെയ്യും. വരും മത്സരങ്ങളിൽ രാജസ്ഥാൻ ഈ പോരായിമകൾ തിരുത്തി കൂടുതൽ കരുത്തോടെ വരുമെന്ന് പ്രതിക്ഷിക്കാം.