FootballIndian Super League

ഇതൊക്കെയാണ് പരിശീലക്കൻ!! എതിരാളികൾക്ക് നേടി കൊടുത്തത് രണ്ട് കിടിലൻ നേട്ടങ്ങൾ, പകരം കരാർ പുതുക്കി ഐഎസ്എൽ വമ്പന്മാർ…

ബെനാലിയുടെ കീഴിൽ ഗംഭീര പ്രകടനമാണ് ടീം കാഴ്ച്ചവെക്കുന്നത്. സീസണിൽ ഡ്യുറൻഡ് കപ്പ് നേടി കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച ടീമുകളിൽ ഒന്നാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്. നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് പ്ലേ ഓഫ് യോഗ്യത നേടിയിരിക്കുകയാണ് നോർത്ത് ഈസ്റ്റ്‌.

ഇപ്പോളിത നോർത്ത് ഈസ്റ്റ്‌ ആരാധകരെ സംബന്ധിച്ചെടുത്തോളം ഒരു സന്തോഷ വാർത്ത പുറത്ത് വരുകയാണ്. നോർത്ത് ഈസ്റ്റ്‌ നിലവിൽ പരിശീലകൻ ജുവാൻ പെഡ്രോ ബെനാലിയുടെ കരാർ പുതുക്കിയിരിക്കുകയാണ്.

ബെനാലിയുടെ കീഴിൽ ഗംഭീര പ്രകടനമാണ് ടീം കാഴ്ച്ചവെക്കുന്നത്. ഇതുവരെ ഒരു കിരീടം പോലും നേടാൻ കഴിയാത്ത നോർത്ത് ഈസ്റ്റിന്, ഈ സീസണിൽ ഡ്യുറൻഡ് കപ്പ് നേടി കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

അതോടൊപ്പം ഇപ്പോളിത ഐഎസ്എൽ പ്ലേ ഓഫ്‌ യോഗ്യതയും. 2026/27 സീസൺ വരെ നീള്ളൂന്ന പുതിയ രണ്ട് വർഷ കരാറിലാണ് ബെനാലി ഇപ്പോൾ ഒപ്പിട്ടിരിക്കുന്നത്. 

ഇനി ബെനാലിക്കും നോർത്ത് ഈസ്റ്റിനും ഐഎസ്എൽ പ്ലേ ഓഫിൽ ജംഷദ്പൂർ എഫ്സിയെയാണ് നേരിടേണ്ടത്. മാർച്ച്‌ 30നാണ് ഈ മത്സരം നടക്കുക.