പരാതി ഫിഫ അംഗീകരിച്ചാൽ നോർത്ത് ഈസ്റ്റിന് നിലവിലുള്ളതിനേക്കാൾ രണ്ടു പോയിന്റ് കൂടുതലായി ലഭിക്കുകയും അവർ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്യും. ബ്ലാസ്റ്റേഴ്സിനാവട്ടെ സമനിലയിലൂടെ ലഭിച്ച ഒരു പോയിന്റ് നഷ്ടമാവുകയും ഒമ്പതാം സ്ഥാനത്തേക്ക് താഴുകയും ചെയ്യും.
ബ്ലാസ്റ്റേഴ്സിന്റെ മാർക്കറ്റ് വാല്യൂ ₹47.4 കോടിയാണ് എങ്കിൽ നോർത്ത് ഈസ്റ്റിന്റെ മാർക്കറ്റ് വാല്യൂ ₹32.4 കോടിയാണ്. ഐഎസ്എല്ലിലെ ഏറ്റവും മൂല്യമേറിയ ക്ലബ്ബുകളിൽ ഒമ്പതാം സ്ഥാനത്താണ് അവർ. ജംഷദ്പൂരിനാവട്ടെ മാർക്കറ്റ് വാല്യൂ ₹26.4 കോടി മാത്രമാണ്. മൂല്യമേറിയ ക്ലബ്ബുകളിൽ 12 ആം സ്ഥാനത്താണ്