FootballIndian Super LeagueKBFCSports

ബ്ലാസ്റ്റേഴ്‌സ് വിദേശ ക്വാട്ട പൂർത്തിയായി; പക്ഷെ, പ്രധാന പൊസിഷനിലേക്ക് ആളില്ല

വിദേശ ക്വാട്ട ബ്ലാസ്റ്റേഴ്‌സ് പൂർത്തീകരിച്ചപ്പോൾ നിർണായക പൊസിഷനിലേക്ക് ഒരു വിദേശ താരം ഇത്തവണ ഇല്ല എന്നത് ഒരു ആശങ്കയാണ്.

2025- 26 സീസണിലേക്കുള്ള വിദേശ സൈനിംഗുകൾ ബ്ലാസ്റ്റേഴ്‌സ് പൂർത്തീകരിച്ചരിക്കുകയാണ്. അഡ്രിയാൻ ലൂണ, നോഹ സദോയി, ദുസാൻ ലാഗോട്ടർ എന്നിവരെ നിലനിർത്തിയ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിരയിലേക്ക് സ്പാനിഷ് താരം കോൾഡോ ഒബിയേറ്റ, പോർച്ചുഗീസ് താരം തിയാഗോ ആൽവസ്, പ്രതിരോധ നിരയിലേക്ക് സ്പാനിഷ് താരം യുവാൻ റോഡ്രിഗസ് എന്നിവരെയാണ് പുതുതായി ടീമിലെത്തിച്ചത്. എന്നാൽ വിദേശ ക്വാട്ട ബ്ലാസ്റ്റേഴ്‌സ് പൂർത്തീകരിച്ചപ്പോൾ നിർണായക പൊസിഷനിലേക്ക് ഒരു വിദേശ താരം ഇത്തവണ ഇല്ല എന്നത് ഒരു ആശങ്കയാണ്.

നിലവിൽ മുന്നേറ്റ നിരയിൽ കളിക്കാൻ 4 വിദേശ താരങ്ങൾ ഉണ്ടെങ്കിലും ഒരു ‘ക്ലിനിക്കൽ ഫിനിഷർ’ റോൾ ചെയ്യാൻ ഒരു വിദേശ താരം ഇത്തവണ ബ്ലാസ്റ്റേഴ്‌സ് നിരയിലില്ല. കഴിഞ്ഞ സീസണിൽ ജീസസ് ജിംനസ്, അതിന് മുമ്പ് ദിമിത്രി ഡയമന്തക്കോസ്, ആൽവാരോ വാസ്‌ക്കസ് എന്നിവരായായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ക്ലിനിക്കൽ ഫിനിഷർമാർ. എന്നാൽ ഇത്തവണ അത്തരത്തിലൊരു ഫിനിഷർ ബ്ലാസ്റ്റേഴ്‌സ് നിരയിലില്ല.

ഇത്തവണ സ്വന്തമാക്കിയ സ്പാനിഷ് താരം കോൾഡോ ഒബിയേറ്റ ഒരു സെൻട്രൽ ഫോർവെർഡ് ആണെങ്കിലും അദ്ദേഹം ക്ലിനിക്കൽ ഫിനിഷർ അല്ല. മറിച്ച് കുറച്ച് കൂടി താഴേക്ക് ഇറങ്ങി വന്നു കളിക്കുന്ന ഒരു ഡീപ് ലേയിങ് സ്‌ട്രൈക്കർ ആണ്.

മറ്റൊരു വിദേശ താരമായ തിയാഗോ ആൽവസ് സെൻട്രൽ ഫോർവെർഡ് കളിക്കുന്ന താരമാണ് എങ്കിലും അദ്ദേഹത്തിൻറെ പ്രധാന പൊസിഷൻ ലെഫ്റ്റ് വിങ്ങാണ്. മറ്റൊരു വിദേശ താരമായ നോഹ സദോയിയുടെയും പ്രധാന പൊസിഷൻ ലെഫ്റ്റ് വിങ്ങാണ്. നായകൻ അഡ്രിയാൻ ലൂണയാവട്ടെ അറ്റാക്കിങ് മിഡ്ഫീൽഡ്, ലെഫ്റ്റ് വിങ് എന്നിവ കൈകാര്യം ചെയ്യുന്ന താരമാണ്.

മുന്നേറ്റ നിരയിൽ കളിയ്ക്കാൻ 4 വിദേശ താരങ്ങൾ ഉണ്ടെങ്കിലും ക്ലിനിക്കൽ ഫിനിഷർ ഇല്ല എന്നത് ബ്ലാസ്റ്റേഴ്സിന് ആശങ്കയാണ്. ചിലപ്പോൾ പരിശീലകൻ ഡേവിഡ് കാറ്റലയുടെ പദ്ധതികൾ അതനുസരിച്ചിട്ടുള്ളതാവാം.

content: Kerala Blasters complete foreign player quota, but no foreign player in clinical finisher role