ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി കാത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ. ക്ലബ്ബിന് ചരിത്രത്തിലെ ആദ്യത്തെ കിരീടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്.
അതേസമയം കഴിഞ്ഞ സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിറ്റുതുലച്ച താരങ്ങളിൽ ഒരാളാണ് മലയാളി താരമായ രാഹുൽ കെ പി. ഒഡിഷ എഫ് സി യിലേക്ക് കൂടുമാറിയ താരത്തിന് ഇപ്പോൾ സുവർണാവസരം ആണ് ലഭിച്ചിരിക്കുന്നത്.
Also Read – ഇവാൻ ആശാനേക്കാൾ കിടിലൻ കോച്ചാവാൻ കറ്റാലക്ക് കഴിയുമോ? ഇങ്ങനെയാണേൽ അധികം വാഴില്ല..
അമേരിക്കയിൽ നടക്കുന്ന പ്രമുഖ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാം യുണൈറ്റിനു വേണ്ടി കളിക്കുവാൻ രാഹുൽ കെ പി ക്ക് അവസരം ലഭിച്ചിട്ടുണ്ട്. വെസ്റ്റ് ഹാം യുണൈറ്റഡ് രാഹുലിന്റെ സൈനിങ് ഒഫീഷ്യലി പ്രഖ്യാപിച്ചു.
Also Read – ഫോറിൻ സൈനിങ് എന്നേ സെറ്റാക്കിവെച്ചിട്ടുണ്ട്, ഇനി കലാശകൊട്ടു മാത്രം ബാക്കി🔥 Aavesham CLUB: Powering Passion
ജൂൺ മാസത്തിൽ അമേരിക്കയിൽ നടക്കുന്ന ടി എസ് ടി സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ മലയാളി താരമായ രാഹുൽ കെ പി പ്രീമിയർ ലീഗ് ക്ലബ്ബിനായി ബൂട്ട് കെട്ടും. ഈ ടൂർണമെന്റിൽ കളിക്കാൻ അവസരം ലഭിക്കുന്ന ആദ്യം ഇന്ത്യൻ താരം കൂടിയാണ് രാഹുൽ കെ പി.
Also Read – ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് വീണ്ടും പറ്റിക്കും👀 പുതിയ സൈനിങ്സ് അധികം വരില്ലെന്ന് റിപ്പോർട്ട്..