ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത്l സീസണിനു മുന്നോടിയായി പുതിയ താരങ്ങളെ സ്വന്തമാക്കുവാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ നീക്കങ്ങൾ അണിയറയിലൂടെ നടത്തുന്നുണ്ട്. എന്നാൽ ഇതുവരെയും ഒരു സൈനിംഗ് പൂർത്തീകരിക്കുവാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായ ഇന്ത്യൻ സൈനിംഗ്സ് ഒന്നും നടത്താതിരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സീസണിൽ മോശം പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ സീസണുകളിൽ ടീമിലുള്ള മികച്ച ഇന്ത്യൻ താരങ്ങളെ കൈവിട്ടുകളഞ്ഞ ബ്ലാസ്റ്റേഴ്സ് പകരക്കാരെ കൊണ്ടുവരുന്നതിൽ പിശുക്ക് കാണിച്ചു.
Also Read – ഇവാൻ ആശാനേക്കാൾ കിടിലൻ കോച്ചാവാൻ കറ്റാലക്ക് കഴിയുമോ? ഇങ്ങനെയാണേൽ അധികം വാഴില്ല..
ഇത്തവണയും ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് മാറ്റങ്ങൾ ഒന്നുമില്ല എന്നാണ് സൂചനകൾ ലഭിക്കുന്നത്. ഖേൽനൗ നൽകുന്ന അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിന്നും ചില ഇന്ത്യൻ താരങ്ങൾ പുറത്തേക്ക് പോകും എന്ന കാര്യം ഉറപ്പാണ്.
Also Read – ജീക്സനെ വിറ്റു, ഇനി ഹോർമി പോയാൽ പകരം ആര്? കിടിലൻ സൈനിങ് ബ്ലാസ്റ്റേഴ്‌സ് റഡാറിലുണ്ട്🔥
എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് പുതുതായി ഒരുപാട് ഇന്ത്യൻ താരങ്ങളുടെ സൈനിങ് എത്തുമെന്ന് കരുതുന്നില്ലെന്നാണ് ഖേൽനൗ അപ്ഡേറ്റ് നൽകിയത്. മികച്ച ഇന്ത്യൻ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരുന്നതിലും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തോൽവിയാണ്. നിലവിലെ ട്രാൻസ്ഫർ നീക്കങ്ങൾ ഇതുപോലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലും തുടരുകയാണെങ്കിൽ ആരാധകർക്ക് വലിയ പ്രതീക്ഷകൾ വേണ്ട.
Also Read – ബ്ലാസ്റ്റേഴ്സിനെ തീർക്കാനുള്ള സൈനിങ് ബ്ലാസ്റ്റേഴ്സിൽ നിന്നും തൂക്കാൻ അവരെത്തി👀🔥