Uncategorized

ജീക്സനെ വിറ്റു, ഇനി ഹോർമി പോയാൽ പകരം ആര്? കിടിലൻ സൈനിങ് ബ്ലാസ്റ്റേഴ്‌സ് റഡാറിലുണ്ട്🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ഇന്ത്യൻ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന മറ്റു ക്ലബ്ബുകളിൽ നിന്നുമുള്ള ഇന്ത്യൻ താരങ്ങളെ നോട്ടമിടുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും ചില ഇന്ത്യൻ സൂപ്പർ താരങ്ങളെ സ്വന്തമാക്കുവാൻ മറ്റു ക്ലബ്ബുകൾ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ശ്രമങ്ങൾ നടത്തും.

Also Read –  ലൈസൻസ് ഇല്ലാത്ത ബ്ലാസ്റ്റേഴ്‌സിനെ ഐഎസ്എലിൽ നിന്നും പുറത്താക്കുമോ?അപ്ഡേറ്റ് ഇതാ..

നിലവിൽ തങ്ങളുടെ സൂപ്പർതാരമായ ഹോർമിപാമിനെ വിൽക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറായി നിൽക്കുമ്പോൾ പകരം ഏത് ഇന്ത്യൻ താരത്തിനെയാണ് ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസിലേക്ക് കൊണ്ടുവരിക എന്നത് പ്രധാന ചോദ്യമാണ്. ജീക്സൻ സിങ് ഉൾപ്പെടെയുള്ള ഇന്ത്യൻ നാഷണൽ ടീം താരങ്ങളെ വിറ്റ്തുലച്ച ബ്ലാസ്റ്റേഴ്സ് പകരമായി  മികച്ച ഇന്ത്യൻ താരങ്ങളെ ഇതുവരെ കൊണ്ടുവന്നിട്ടില്ല.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ ഓഫർ നിഷേധിച്ചില്ല!! സൂപ്പർതാരത്തിന്റെ സൈനിങ് തൂക്കാൻ കൊമ്പന്മാർ😍🔥

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഡിഫൻസിലേക്ക് പുതിയൊരു ഇന്ത്യൻ സൈനിംഗ് കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിയുടെ ഇന്ത്യൻ നാഷണൽ ടീം താരമായ നിഖിൽ പ്രഭുവിനുവേണ്ടി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നത്.

Also Read –  ബ്ലാസ്റ്റേഴ്സിനെ തീർക്കാനുള്ള സൈനിങ് ബ്ലാസ്റ്റേഴ്സിൽ നിന്നും തൂക്കാൻ അവരെത്തി👀🔥

കേരള ബ്ലാസ്റ്റേഴ്സ് ഓഫർ നൽകിയിട്ടുണ്ടെങ്കിലും താരം ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ മറ്റു ക്ലബ്ബുകളും താരത്തിനായി രംഗത്തുണ്ട്. നിഖിൽ പ്രഭുവിനെ കൂടാതെ മികച്ച ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കാനുള്ള ട്രാൻസ്ഫർ നീക്കങ്ങളും അതിനനുസരിച്ച് വിജയകരമായി ഡീൽ പൂർത്തിയാക്കുവാനും കഴിഞ്ഞാലേ ബ്ലാസ്റ്റേഴ്സിന് മികച്ചൊരു ടീമിനെ അടുത്ത സീസണിലേക്ക് അണിനിരത്താനാവൂ.

Also Read –  ബ്ലാസ്റ്റേഴ്സിന് വിചാരിക്കുന്നത് പോലെയല്ല!! സൈനിങ് തൂക്കാൻ ആദ്യം ഇവരെ ഒഴിവാക്കണം..