ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ കൊണ്ടുവരാനുള്ള നീക്കങ്ങൾ തുടരുകയാണ്.
ഐ എസ് എൽ ടീമായ പഞ്ചാബ് എഫ് സി യിൽ നിന്നും ചില താരങ്ങൾക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നീക്കങ്ങൾ നടത്തിയതായി ട്രാൻസ്ഫർ റിപ്പോർട്ടുകൾ ഉണ്ട്. പ്രധാനമായും പഞ്ചാബ് എഫ്സിയുടെ ഇന്ത്യൻ താരമായ നിഖിൽ പ്രഭുവിനു വേണ്ടി ബ്ലാസ്റ്റേഴ്സ് രംഗത്തുണ്ട്.
Also Read – ട്രാൻസ്ഫർ പ്ലാൻസ് ഒകെ ശോകം!!ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ മഞ്ഞപ്പടയുടെ വാർണിങ്.. – Aavesham CLUB: Powering Passion https://aaveshamclub.com/kerala-blasters-isl-season-transfer-kbfc-updates-news-3/
പഞ്ചാബ് എഫ്സിയുടെ സെൻട്രൽ ഡിഫെൻസീവ് മിഡ്‌ഫീൽഡ് റോളിൽ കളിക്കുന്ന നിഖിൽ പ്രഭുവിനെ സ്വന്തമാക്കാനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മുന്നോട്ടുവെച്ച ഓഫർ താരം തള്ളിക്കളഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Also Read – ലൈസൻസ് ഇല്ലാത്ത ബ്ലാസ്റ്റേഴ്‌സിനെ ഐഎസ്എലിൽ നിന്നും പുറത്താക്കുമോ?അപ്ഡേറ്റ് ഇതാ..
എന്നാൽ ഇത്തരം റിപ്പോർട്ടുകൾ സത്യമല്ലെന്നും കേരള ബ്ലാസ്റ്റേഴ്സ് നൽകിയ ഓഫർ ഇതുവരെ താരും തള്ളിക്കളഞ്ഞിട്ടുമില്ല എന്നും ഖേൽ നൗ അപ്ഡേറ്റ് നൽകി. കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ മറ്റു ചില ക്ലബ്ബുകളുടെ ഓഫറുകളും താരത്തിന് മുന്നിൽ നിലവിലുണ്ട്, ട്രാൻസ്ഫർ സംബന്ധിച്ച് നിഖിൽ പ്രഭു ഉടനെ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read – അന്ന് അവർ സഹലിനെ കൊണ്ടുപോയപ്പോൾ ബാക്കി വെച്ച സൈനിങ്ങിനെ വിൽക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥