കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധകവൃദ്ധം ലോകപ്രശസ്തമാണ്. പല ലോകോത്തര താരങ്ങളും ബ്ലാസ്റ്റേഴ്‌സ് ആരാധകവൃദ്ധത്തെ കുറിച്ചും കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ അവരൊരുക്കുന്ന അന്തരീക്ഷത്തെ കുറിച്ചും വാചാലയരായിട്ടുണ്ട്. എന്നാൽ ഈ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഉപയോഗപ്പെടുത്തുന്ന ഒരു ഓൺലൈൻ പോളാണ് ജർമ്മൻ ഇൻഫ്ളുവൻസറായ ഫിയാഗോ നടത്തുന്ന ഓൺലൈൻ പോൾ.
കഴിഞ്ഞ വർഷം ഫിയാഗോ നടത്തിയ ഓൺലൈൻ പോളിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയിക്കുകയും ചെയ്തിരുന്നു. അന്ന് ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിനെയാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. 64 ടീമുകളെ ഉൾപ്പെടുത്തിയുള്ള പോളിൽ ഓരോ റൌണ്ട് പോളിലും രണ്ട് ക്ലബ്ബുകൾ വീതമാണ് മത്സരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന ടീം അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ പോൾ നടക്കുന്നത്.
ഓൺലൈൻ പോൾ ആയതിനാൽ ഏതെങ്കിലും ഒരു ക്ലബ് വിജയിക്കുകയാണ് എങ്കിൽ അത് അവരുടെ സോഷ്യൽ മീഡിയ ആരാധകരുടെ പിൻബലത്തിലാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചതും സോഷ്യൽ മീഡിയ ആരാധകരുടെ പിൻബലത്തിലാണ്. എന്നാൽ ഇത്തവണ ഫിയാഗോ കപ്പുമായി സഹകരിക്കേണ്ടതില്ലെന്നാണ് ചില ആരാധകരുടെ നിലപാട്.
ഒരു ക്ലബെന്ന നിലയിൽ കളിച്ച് കിരീടം നേടാൻ ബ്ലാസ്റ്റേഴ്സിന് ഇത് വരെ സാധിച്ചിട്ടില്ല. അങ്ങനെയുള്ളപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ക്ലബ്ബിനായി ഒരു കിരീടം നേടികൊടുക്കേണ്ടതില്ല എന്നനിലപാടാണ് ആരാധകർക്കുള്ളത്. ക്ലബ് ഏതെങ്കിലും മേജർ കിരീടം നേടട്ടെ, എന്നിട്ട് മതി ആരാധകർ കിരീടം നേടിക്കൊടുക്കേണ്ടത് എന്ന ശക്തമായ നിലപാടിലാണ് ആരാധകർ.
ഇത്തരത്തിലുള്ള പോളുകൾ നടത്തുമ്പോൾ ആ പോൾ സംഘടിപ്പിക്കുന്ന വ്യക്തിക്ക് സോഷ്യൽ മീഡിയയിൽ ഒരുപാട് ഫോളോവെഴ്‌സ് ഉണ്ടാകാറുണ്ട്. ഫിയാഗോയ്ക്കും കഴിഞ്ഞ തവണ ഓൺലൈൻ പോൾ സംഘടിപ്പിച്ചപ്പോൾ നിരവധി ഫോളോവേഴ്സ് ഉണ്ടായിട്ടുണ്ട്. (ചിലപ്പോൾ ഫോളോവെഴ്സിനെ സൃഷ്ടിക്കാനുള്ള ഒരു ആസൂത്രിത നീക്കമായിരിക്കാം ഈ പോൾ). ഇത്തരത്തിൽ ക്ലബ്ബിനെ ഉപയോഗിച്ച് മറ്റൊരാൾക്ക് ഫോള്ളോവെഴ്സിനെ സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്നാണ് ചില ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നിലപാട്.
Kerala Blasters fans protest against fan exploitation
