FootballKBFCSports

സൂപ്പർ കപ്പ്; ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം 30 ആം തിയ്യതി; എതിരാളികൾ ഐ- ലീഗ് ക്ലബ്

സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയിലാണ്. ഈ ഗ്രൂപ്പിൽ മുംബൈ സിറ്റി എഫ്.സി., ഹൈദരാബാദ് എഫ്.സി., രാജസ്ഥാൻ യുണൈറ്റഡ് എഫ്.സി. എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ എതിരാളികൾ.

ഒക്ടോബർ 25 ന് ആരംഭിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഒക്ടോബർ 30-ന്. ഐ-ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡ് എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എതിരാളികൾ.

സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയിലാണ്. ഈ ഗ്രൂപ്പിൽ മുംബൈ സിറ്റി എഫ്.സി., ഹൈദരാബാദ് എഫ്.സി., രാജസ്ഥാൻ യുണൈറ്റഡ് എഫ്.സി. എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ എതിരാളികൾ.

ഒക്ടോബർ 30 ന് രാജസ്ഥാൻ യുണൈറ്റഡ് എഫ്.സിയെയും നവംബർ മൂന്നിന് ഹൈദരാബാദ് എഫ്സിയെയും നവംബർ ആറിന് മുംബൈ സിറ്റി എഫ്സിയെയും ബ്ലാസ്റ്റേഴ്‌സ് നേരിടും. ഗോവയിലെ ബാംബോലിന് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ബ്ലാസ്റ്റേഴ്സിന്റെ എല്ലാ മത്സരങ്ങളും രാത്രി 7:30 നാണ്.

നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. എല്ലാ ഗ്രൂപ്പുകളിലെയും മികച്ച ഒരു ടീം സെമിഫൈനലിന് യോഗ്യത നേടും.

വിജയികൾക്ക് എഎഫ്സി ചാമ്പ്യൻസ് ലീഗ് ടൂവിന്റെ പ്ലേ ഓഫ് യോഗ്യതയും ലഭിക്കും.

content: The schedule for the Super Cup 2025-26 has been released. Kerala Blasters’ first match will be against Rajasthan United on October 30.