ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിന്റെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സിന് കഷ്ടകാലമാണെന്ന് പറയാം. പുറത്ത് വരുന്ന അപ്ഡേറ്റുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് വിദേശ താരം മാറ്റിയാസ് ഹെർണാണ്ടസിന് പരിക്കേറ്റിയിരിക്കുകയാണ്.
കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റും ബ്ലാസ്റ്റേഴ്‌സ് ആരാധകരും ചേർന്നുള്ള സംഘടനയായ FAB മീറ്റിംഗിലാണ് ഈയൊരു കാര്യം അഭിക് ചാറ്റർജി ആരാധകരെ അറിയിച്ചത്.
ഈയൊരു പരിക്ക് കാരണത്താലാണ് മാറ്റിയാസിന് സീസണിലെ മോഹൻ ബഗാനെതിരെയുള്ള ആദ്യ മത്സരം നഷ്ടമായത്. വരും ദിവസങ്ങളിൽ താരത്തിന്റെ ഫിറ്റ്നസ് വിലയിരുത്തി കഴിഞ്ഞു മാത്രമേ മുംബൈക്കെതിരെ താരത്തിന് കളിക്കാൻ കഴിയുമോയെന്ന് പറയാൻ പറ്റുള്ളൂ.
മറ്റൊരു വിദേശ താരമായ വിക്ടർ ബെർട്ടോമിയുവിന് ചെറിയ രീതിയിൽ മസിൽ പിരിമുറുക്കമുണ്ട്. മോഹൻ ബഗാനെതിരെയുള്ള മത്സരത്തിൽ താരം പരിക്കേറ്റ് പകരക്കാരനായി മൈതാനം വിട്ടിരുന്നു. എന്നാൽ താരത്തിന്റെ കാര്യത്തിൽ പേടിക്കേണ്ടത്തില്ലായെന്നാണ് അഭിക് പറഞ്ഞത്.
