indian super league

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച സൂപ്പർതാരം??വിൽക്കാതിരുന്നാൽ അടുത്ത സീസൺ തകർക്കും!!

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരം ആരാണെന്ന ചോദ്യത്തിന്  ഒരൊറ്റ ഉത്തരമേയുള്ളൂ. പല മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി വന്നത് ഈ വിദേശ താരമായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മോശം പ്രകടനത്തിനുശേഷം പ്ലേ ഓഫ് പോലും കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഈ സീസണിലെ ശേഷിച്ച മറ്റ് കപ്പ് ടൂർണമെന്റുകളിൽ പോലും ഫൈനൽ മത്സരം പോലും എത്താനായില്ല.

സീസണിനിടെ മുഖ്യ പരിശീലകനെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി സൂപ്പർ കപ്പ് ടൂർണമെന്റിനു മുൻപായി പുതിയ പരിശീലകനെ കൊണ്ടുവന്നെങ്കിലും ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പരാജയപ്പെട്ട് പുറത്താവാനാണ് ബ്ലാസ്റ്റേഴ്സിന്റെ വിധി.

Also Read  –  തിരിച്ചുവരുന്നു ആ പഴയ ടൂർണമെന്റ്??കിരീടം നേടാൻ ബ്ലാസ്റ്റേഴ്‌സും ടീമുകളും കാത്തിരിക്കുന്നു..

ഈ സീസണിൽ അത്ര മികച്ച പ്രകടനം കാഴ്ചവെക്കാൻ ആവാത്ത കേരള ബ്ലാസ്റ്റേഴ്സിനെ പല മത്സരങ്ങളിലും രക്ഷിച്ചതും ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ തകർപ്പൻ പ്രകടനം ഈ സീസണിൽ കാഴ്ചവെച്ചതും ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരമാണ്.

Also Read  –  ടീമിലെ സൂപ്പർതാരത്തിനെ ബ്ലാസ്റ്റേഴ്സ് വിൽക്കുന്നു?പകരം കിടിലൻ സൈനിങ് ബ്ലാസ്റ്റേഴ്സിൽ എത്തുമോ?

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ മൊറൊക്കാൻ സൂപ്പർതാരം നോഹ് സദോയി ഈ സീസണിൽ ഗംഭീര പ്രകടനമാണ് നടത്തിയത്. 25 മത്സരങ്ങളിൽ നിന്നും 14 ഗോളുകളും 7 അസിസ്റ്റുകളും സ്വന്തമാക്കിയ താരം ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയിൽ എതിരാളികൾക്ക് തലവേദന സൃഷ്ടിക്കുന്ന പ്രകടനമാണ് നടത്തിയത്. അടുത്ത സീസണിലും സൂപ്പർതാരം കേരള ബ്ലാസ്റ്റേഴ്സിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read  –  ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ വെറുതെ അങ്ങ് വിടില്ല!! പിടിമുറുക്കുവാനാണ് ആശാന്റെ പ്ലാനുകൾ..